പാറച്ചെരുവിൽ ഉമ്മർ മുഹമ്മദ് മരണപെട്ടു

പന്നൂർ പാറച്ചെരുവിൽ ഉമ്മർ മുഹമ്മദ് മരണപെട്ടു ഭാര്യ’. റൈഹ സുബൈദ.മക്കൾ: റഹ്‌ന,റിയ,റിൻഷാദ്.മരുമക്കൾ:ഉമർ വട്ടോളി,റിഷാദ് ഇയ്യാട്.മയ്യത്ത് നിസ്ക്കാരംഇന്ന് ചൊവ്വ രാവിലെ 10 മണിക്ക് പന്നുർ ജുമാമസ്ജിദിൽ നടക്കും

നായയെ കണ്ട് ഭയന്നോടി; കണ്ണൂരിൽ ഒമ്പത് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ: കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.തൂവക്കുന്ന് ഗവ.എല്‍.പി…

വിദ്യാർത്ഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

കാടാമ്പുഴ (മലപ്പുറം): മലപ്പുറത്ത് മുൻ വൈരാ​ഗ്യത്തി​ന്റെ പേരിൽ വിദ്യാർത്ഥികൾ തമ്മിൽ കത്തിക്കുത്ത്. സപ്ലിമെ​ന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. കോളേജിലെ ബി.ബി.എ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപമാണ് കത്തിക്കുത്തുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ്…

കെപിസിസി സമിതി നാളെ വയനാട്ടിലെ വീട്ടിലെത്തി തെളിവ് ശേഖരിക്കും

തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയൻറെ മരണവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കാൻ കെ പി സി സി ചുമതലപ്പെടുത്തിയ സമിതി നാളെ വയനാട്ടിലെത്തും. അന്വേഷണ സമിതി രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഡി സി സി ഓഫീസിലെത്തി…

പിതാവിനെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ മകൻ കപ്പിക്കയറിൽ തൂങ്ങി മരിച്ചു

കാസർകോട്: ​ഗൾഫിൽ നിന്നും നാട്ടിലെത്തിയ മകൻ പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന സംഭവം,ജാമ്യത്തിലിറങ്ങിയ മകൻ തൂങ്ങിമരിച്ചു. കാസര്‍കോട് പള്ളിക്കര സ്വദേശിയായ പ്രമോദാണ് കിണറിലെ കപ്പിക്കയറിൽ തൂങ്ങി മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന് ജയിലിലായ ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തുടർന്ന്…

പാലക്കാ പറമ്പിൽ ഫൈസൽ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈത്താങ്ങായി പാലക്കാട് ഡീലക്സ്

നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്തിലെ കുണ്ടായി പാലക്കാ പറമ്പിൽ ഫൈസൽ (46) ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സക്കും കരൾ മാറ്റിവെക്കലിനുമായിമായി സുമനസ്സുകളുടെ സഹായം തേടുമ്പോൾ പാലക്കാട് ഡീലക്സ് ഒരു ദിവസത്തെ വേദനം ചികിത്സാ ചെലവിലേക്ക് നൽകുന്നു. നരിക്കുനി -ബാലുശ്ശേരി റൂട്ടിൽ…

വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് മാറണം; പുതിയ പദ്ധതിയുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

സംസ്ഥാനത്ത് നിന്ന് ടാങ്കർ ലോറികളിലും കണ്ടെയ്നറുകളിലും ഉൾപ്പടെ മാലിന്യം കൊണ്ടു പോയി തള്ളുന്നത് നിരീക്ഷിക്കാൻ ഒരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിൽ എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് പൂർണമായും മാറണമെന്ന്…

വയനാട്ടില്‍ റിസോര്‍ട്ട് കോമ്പൗണ്ടില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ തൂങ്ങിമരിച്ചു

വൈത്തിരി: പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ളേരി സ്വദേശിനി ബിൻസി (34) എന്നിവരാണ് മരിച്ചത്.റിസോർട്ടിന്റെ പുറത്ത് മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹം

ചെന്നൈയിൽ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതർ

ചെന്നൈ: ചെന്നൈയിൽ കഴിഞ്ഞ ദിവസം എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് തമിഴ്നാട് സർക്കാർ. എച്ച്എംപിവി പുതിയൊരു വൈറസല്ലെന്നും ഇതുവരെ രണ്ട് പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്നും അറിയിക്കുന്നതിനോടൊപ്പം ശരീരത്തിലെ ജലാംശം ക്രമീകരിക്കുകയും വിശ്രമവും…

ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാല് CPIM നേതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാല് CPIM നേതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഉപഹർജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. ജസ്റ്റിസുമാരായ പിബി…

error: Content is protected !!