Month: March 2024

കൊലയ്ക്ക് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് ബസ് സ്റ്റാൻഡിൽ വച്ച്; മൂവാറ്റുപുഴയിലെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മൂവാറ്റുപുഴ: ആശുപത്രിയിൽ വച്ച് യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു. ഇയാൾ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട…

യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ. ചിറക്കൽ സ്വദേശി ഹിബ തസ്‌നി ആണ് മരിച്ചത്. 23 വയസായിരുന്നു. മലപ്പുറം വേങ്ങര കച്ചേരിപ്പടിയിൽ ആണ് സംഭവം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ജലവിതരണം വീണ്ടും മുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലവിതരണം വീണ്ടും മുടങ്ങി രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒരെണ്ണം പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. കോളേജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വലയുകയാണ് രോഗികൾ. കോഴിക്കോട് മെഡിക്കല്‍…

കനത്ത ചൂടിൽ കോഴികൾ ചത്തുവീഴുന്നു; ലഭ്യത കുറയുമ്പോൾ ഇറച്ചിവില ഉയരുന്നു

സംസ്ഥാനത്ത് ചൂട് കനത്തതോടെ ജനങ്ങൾക്ക് മാത്രമല്ല ജീവികൾക്കും ഉഷ്ണം താങ്ങാനാവുന്നില്ല. പ്രതികൂല കാലാവസ്ഥയിൽ പ്രതിസന്ധിയിലായത് കോഴികർഷകരാണ്. ചൂട് സഹിക്കാനാവാതെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. വിപണിയില്‍ കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയും ഒരു മാസത്തിനിടെ അമ്പത് രൂപയോളം കൂടി. ഇത്…

കോഴിക്കോട് വിദ്യാർത്ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ എഴാം വാർഡിലെ പതിമൂന്നുകാരനായ വിദ്യാർത്ഥിക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. രോ​ഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു.സാധാരണയായി മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന…

ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ എൽഡിഎഫ് മന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും

ബംഗളുരു: ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ എൽഡിഎഫ് മന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും. കർണാടകയിലെ ബെം​ഗളുരു റൂറലിലെ ബിജെപി സ്ഥാനാർത്ഥി ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് കേരളത്തിലെ ഇടത് നേതാക്കളുടെ ചിത്രമുള്ളത്. ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി…

പെന്‍ഷന്‍ തട്ടിയെടുത്തു; പണം കൈപ്പറ്റിയതായിട്ടുള്ള വിവരാവകാശ രേഖ പുറത്ത്; നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത്

മലപ്പുറം: പരേതന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷന്‍ ആണ് തട്ടിയത്. സംഭവത്തിൽ മരിച്ച വ്യക്തിയുടെ കുടുംബം നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. അബ്ദുള്ള മരിച്ചത് 2019 ഡിസംബര്‍ 17 ന് ആണ്. 2020…

മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അടൂര്‍: മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.നാലുമാസമായി യുവതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജേക്കബ് റേഷന്‍…

കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കമ്പിക്കഷണം വിഴുങ്ങി; ചെറുകുടലിൽ നിന്ന് പുറത്തെടുത്ത് ഡോക്ടർമാർ

ആലുവ: പിറന്നാളിന് കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് കമ്പിക്കഷണം വിഴുങ്ങി. കേക്കിന്റെ മുകളിൽ അലങ്കരിച്ച വസ്തുവാണ് കുഞ്ഞ് വിഴുങ്ങിയത്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം ഉണ്ടായത്. ആമാശയത്തിൽ നിന്നും ചെറുകുടലിൽ എത്തിയ കമ്പിക്കഷണം ഒടുവിൽ ഡോക്ടർമാർ പുറത്തെടുക്കുകയായിരുന്നുആലുവ രാജഗിരി ആശുപത്രിയിൽ…

റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി; തീരുമാനം വിതരണം മുടങ്ങിയതോടെ

തിരുവനന്തപുരം: മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെയാണ് തീരുമാനം. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്.രാവിലെ പത്ത് മണി മുതൽ…

error: Content is protected !!