ആലുവ: പിറന്നാളിന് കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് കമ്പിക്കഷണം വിഴുങ്ങി. കേക്കിന്റെ മുകളിൽ അലങ്കരിച്ച വസ്തുവാണ് കുഞ്ഞ് വിഴുങ്ങിയത്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം ഉണ്ടായത്. ആമാശയത്തിൽ നിന്നും ചെറുകുടലിൽ എത്തിയ കമ്പിക്കഷണം ഒടുവിൽ ഡോക്ടർമാർ പുറത്തെടുക്കുകയായിരുന്നുആലുവ രാജഗിരി ആശുപത്രിയിൽ ‘ഡ്യൂഡെനോസ്കോപ്പി’ വഴി ആണ് കമ്പി നീക്കിയത്. കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപത്തിലുള്ള അലങ്കാര വസ്തുക്കളിൽ ഒന്നായിരുന്നു കുടുങ്ങിയ കമ്പിക്കഷണം. കുഞ്ഞിന്റെ വായിൽ അമ്മ ഇതു കണ്ടെങ്കിലും എടുക്കാനായില്ല.പറവൂർ താലൂക്ക് ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ആമാശയത്തിൽ കുടുങ്ങിയതായി കണ്ടെത്തി. രാജഗിരിയിൽ എത്തിച്ചപ്പോഴേക്കും അതു ചെറുകുടലിലേക്കു കടന്നിരുന്നു. ഉദരരോഗ വിദഗ്ധൻ ഡോ. ഫിലിപ് അഗസ്റ്റിൻ, ഡോ. നിബിൻ നഹാസ്, ഡോ. സാനു സാജൻ, ഡോ. രാധിക നായർ എന്നിവർ നേതൃത്വം നൽകി