Month: December 2024

അടുക്കത്തുമ്മൽ മുഹമ്മദ് ഹാജി നിര്യാതനായി

നരിക്കുനി . പാറന്നൂർ കൂടത്തൻ കണ്ടിയിൽ താമസിക്കും അടുക്കത്തുമ്മൽ മുഹമ്മദ് ഹാജി(72 ) നിര്യാതനായി.ഭാര്യ. കൈപ്പുറത്ത് ചാലിൽ അലീമമക്കൾ. സക്കരിയ്യ, യഹ് യ . ഫൗസിയ.(വെളി മണ്ണ.)റൈഹാനത്ത്,(മക്കട)ഫാസില .( മടവൂർ )

അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും ചെലവ് കുട്ടികളിൽ നിന്നും ഈടാക്കേണ്ട’; സർക്കുലർ ഇറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളിൽ നിന്നും പഠനയാത്രയ്ക്കായി കൊണ്ടുപോകുമ്പോൾ വിദ്യാർത്ഥികൾക്ക് അകമ്പടിയായി പോകുന്ന അധ്യാകരുടെയും പിടിഎ അംഗംങ്ങളുടെയും യാത്രയ്ക്കുളള ചെലവ് കുട്ടികളുടെ പക്കൽ നിന്നും ഈടാക്കാൻ പാടില്ലെന്ന സര്‍ക്കുലര്‍ പുറത്തിറക്കി പൊതുവിദ്യാഭ്യാസവകുപ്പ്. പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ തുക നിശ്ചയിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍…

30 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി; സംഭവം തൃശൂരിൽ

പാലസ് റോഡ്: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്ന പതിനാറുകാരൻ കസ്റ്റഡിയിൽ. ലിവിന്‍ എന്ന 30 വയസുകാരനാണ് മരിച്ചത്. പാലസ് റോഡിന് സമീപമാണ് സംഭവം.മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്നാണ് പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞത്. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സന്തോഷ് ട്രോഫിയിൽ ഇഞ്ചുറി ടൈം ഗോളില്‍ കേരളം വീണു, ബംഗാളിന്

ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തെ വീഴ്ത്തി ബംഗാളിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്‍റെ കിരീടനേട്ടം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന്‍റെ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍…

വയോധികനെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ സംഭവം; ബൈക്ക് റൈഡറെ അതിവി​ദ​ഗ്ദമായി പിടികൂടി പോലീസ്

കൽപ്പറ്റയിൽ അമിത വേ​ഗതയിലെത്തിയ ബൈക്ക് വയോധികനെ ഇടിച്ച് നിര്‍ത്താതെ പോയ സംഭവം, സ്‌പോര്‍ട്‌സ് ബൈക്കും ബൈക്ക് റൈഡറും പോലീസി​ന്റെ പിടിയിൽ. അരുണാചല്‍ സ്വദേശിയായ റൈഡറെ ഊട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാന്‍ങ് ജില്ലയിലെ ആലോ സ്വദേശി 27…

ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; കാസർഗോഡ് 46 വിദ്യാർഥികൾ ആശുപത്രിയിൽ

കാസർഗോഡ് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥികൾ ആശുപത്രിയിൽ. ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ. 46 വിദ്യാര്‍ഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ 240 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം; മുന്നറിയിപ്പുമായി പോലീസ്

സൈബർ ക്രിമിനലുകൾ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. പുതുവത്സാരാഘോഷത്തിൽ പുതിയ തട്ടിപ്പുകളുമായി എത്തിയിരിക്കുകയാണ്. പുതുവത്സരാശംസകൾ നേർന്ന് കൊണ്ട് വാട്ട്സ്ആപ്പിൽ ലഭിക്കുന്ന ഇ-കാർഡുകൾ ഉപയോ​ഗിച്ചാണ് പുതിയ തട്ടിപ്പ്. ഈ ആശംസാ കാർഡുകൾ തുറക്കുന്നതിലൂടെ നിങ്ങളുടെ ബാങ്ക് ബാലന്‍സ് നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് പോലീസ് നൽകുന്നത്.പ്രലോഭനകരമായ ഓഫറുകൾ മുന്നോട്ട്…

പുഴയിൽ കുളിക്കാനിറങ്ങിയ നവവരന് ദാരുണാന്ത്യം

കോട്ടക്കൽ: വിവാഹ ശേഷം ഭാര്യവീട്ടിൽ ആദ്യ വിരുന്നിനെത്തിയ നവവരൻ മുങ്ങി മരിച്ചു. ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ 24 കാരനായ മുഹമ്മദ് റോഷനാണ് മരിച്ചത്.കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു…

സൗജന്യ മൊബൈൽ റീച്ചാർജ്; ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പിലാകല്ലേ; മെസ്സേജ് വ്യാജമെന്ന് ഫാക്ട് ചെക്ക്

ഡൽഹി: പുതുവത്സരം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യന്‍ മൊബൈല്‍ സര്‍വീസ് ഉപഭോക്‌താക്കള്‍ക്കും മൂന്ന് മാസത്തെ ഫ്രീ റീച്ചാര്‍ജ് നല്‍കുന്നതായി വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റീച്ചാര്‍ജ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക എന്ന് ആഹ്വാനം ചെയ്യുന്ന ലിങ്കും ഇതോടൊപ്പമുണ്ട്. ഇതിൽ എന്തെങ്കിലും…

സൂരജിന് പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ നല്‍കിയതില്‍ അന്വേഷണം; ഡോക്ടറെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ഉത്ര കൊലപാതക കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ നല്‍കിയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൂജപ്പുര പൊലീസ്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്യും. പിതാവിന് ഗുരുതര രോഗമാണെന്നും പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സൂരജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.…

error: Content is protected !!