കോട്ടക്കൽ: വിവാഹ ശേഷം ഭാര്യവീട്ടിൽ ആദ്യ വിരുന്നിനെത്തിയ നവവരൻ മുങ്ങി മരിച്ചു. ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ 24 കാരനായ മുഹമ്മദ് റോഷനാണ് മരിച്ചത്.കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ചയാണ് മരണം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!