Month: November 2023

മയക്കുമരുന്ന് എത്തിക്കുന്നത് ഗോവയിൽ നിന്ന്; വിൽപ്പന ‘നിശാന്തതയുടെ കാവല്‍ക്കാര്‍’ എന്ന പ്രൈവറ്റ് ഗ്രൂപ്പ് വഴി; ‘പറവ’കളെ കൂട്ടിലാക്കി എക്‌സൈസ് സംഘം

കൊച്ചി: മയക്കുമരുന്നുമായി ട്രാൻസ്‍ജെൻഡറും സുഹൃത്തും പിടിയിൽ. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷന്‍ സ്വദേശി ഇസ്തിയാഖ് (26), ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി ട്രാന്‍സ്ജെന്‍ഡറായ അഹാന (ജമാല്‍ ഹംസ-26) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എറണാകുളത്ത് മയക്കുമരുന്ന് എത്തിക്കുന്ന സംഘമാണ്…

മലമ്പുഴയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികൾക്ക് വയറിളക്കവും കുഴച്ചിലും; രണ്ട് കുട്ടികളുടെ നില ഗുരുതരം

പാലക്കാട്: മലമ്പുഴ വാട്ട‍ര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ സ്കൂൾ വിദ്യാർത്ഥികൾ അവശനിലയിൽ. 18 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. പാലക്കാട് മണ്ണാർക്കാട് സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വസ്​ഥ്യം അനുഭവപ്പെട്ടത്.ഇവരിൽ ഒരാളെ തൃശ്ശൂര്‍…

നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു; വിട പറഞ്ഞത് മുത്തശ്ശി കഥാപാത്രങ്ങളിലൂടെ ജനഹൃദയം കീഴടക്കിയ താരം

തിരുവനന്തപുരം: നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ…

വാഹനാപകടത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു

പാലക്കാട്: വാഹനാപകടത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു. സിപിഎം വാളയാർ ലോക്കൽ സെക്രട്ടറി എൽ ഗോപാലനാണ് മരിച്ചത്. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനു പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പുതുശ്ശേരി ലോക്കൽ സെക്രട്ടറി കെ സുരേഷിനെ…

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കലപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ…

‘റോബിന്’ ഇനിയും ഓടാം; പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം…

കൊല്ലത്ത് ഇസ്രയേലുകാരിയായ സ്ത്രീയെ കഴുത്തറുത്ത് കൊന്നു; പ്രതിയായ സുഹൃത്ത് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: കൊല്ലത്ത് വിദേശ വനിതയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വാ (36) യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്ത്രീയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇവർക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കൃഷ്ണചന്ദ്രന്‍ സ്വയം കത്തികൊണ്ട് ശരീരത്തില്‍ കുത്തി ജീവനൊടുക്കാന്‍…

നവകേരള സദസ്സ്; ഇലക്ഷൻ വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ട് പിടിക്കുന്നതെന്ന് എ. പി അബൂബക്കർ മുസലിയാർ

മലപ്പുറം: നവകേരള സദസിൽ എല്ലാ പാർട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചരണം നടത്തുമെന്ന് കാന്തപുരം എ. പി അബൂബക്കർ മുസലിയാർ. ഇത് രാഷ്ട്രീയമാണെന്നും ഇലക്ഷൻ വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ട് പിടിക്കുന്നതാണെന്നും എ. പി അബൂബക്കർ മുസലിയാർ പറഞ്ഞു.മുൻപ് ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ…

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശ്വാസ വാർത്ത; 13 കോടി രൂപ ഉടൻ തിരികെ നൽകും; ശനിയാഴ്ച മുതൽ തുക വിതരണം ചെയ്യാൻ തീരുമാനം

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശ്വാസ വാർത്ത. 13 കോടി രൂപ ഉടൻ നിക്ഷേപകർക്ക് തിരികെ നൽകും. ശനിയാഴ്ച മുതൽ തുക വിതരണം ചെയ്യാൻ തീരുമാനമായി. കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.അഞ്ചു ലക്ഷത്തിന് മീതെ സ്ഥിര നിക്ഷേപമുള്ളവർക്ക്…

ഓട്ടിസം ബാധിതനായ മകനെ തീകൊളുത്തി കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച അമ്മ ആശുപത്രിയിൽ

ആലപ്പുഴ: ഓട്ടിസം ബാധിതാനായ മകനെ തീ കൊളുത്തി കൊലപ്പെടുത്തിയശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശോഭയാണ് മകൻ മഹേഷിനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് മകൻ മഹേഷിനെ തീ കൊളുത്തുകയായിരുന്നു. പിന്നീട് സ്വയം…

error: Content is protected !!