മലപ്പുറം: നവകേരള സദസിൽ എല്ലാ പാർട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചരണം നടത്തുമെന്ന് കാന്തപുരം എ. പി അബൂബക്കർ മുസലിയാർ. ഇത് രാഷ്ട്രീയമാണെന്നും ഇലക്ഷൻ വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ട് പിടിക്കുന്നതാണെന്നും എ. പി അബൂബക്കർ മുസലിയാർ പറഞ്ഞു.മുൻപ് ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. ഇത്തരം പരിപാടികൾ വഴി രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശങ്ങൾ ജനങ്ങളുടെ മുന്നിൽ വെക്കുന്നു. അതിൽ അഭിപ്രായം പറയാനില്ലെന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്ലിം സംവരണം കുറയുന്നുവെന്ന വിഷയം പഠിച്ചു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാന്തപുരം വിശദീകരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!