Month: February 2024

കാറിന് മുകളിൽ ‘കാലനെ’ ഇരുത്തിയും റീത്തുവച്ചും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ

തൃശൂർ: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്‍റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ രംഗത്ത്. ഡ്രൈവിംഗ് പരിശീലന ഗ്രൌണ്ടിൽ കാലനെ ഇറക്കിയും പ്രതിഷേധ ബോർഡുകൾ ഉയർത്തിയും റീത്ത് കാണിച്ചുമാണ് തൃശൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ വേറിട്ട പ്രതിഷേധം…

ഭക്ഷ്യവിഷബാധ; പരീക്ഷയ്ക്കെത്തിയ 19 വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ

മലപ്പുറം: മലപ്പുറം വേങ്ങര കണ്ണമംഗലം ജിഎംയുപി സ്കൂളില്‍ ഭക്ഷ്യവിഷബാധ. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 18 വിദ്യാത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുമലപ്പുറം വേങ്ങരയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. കണ്ണമംഗലം എടക്കാപറമ്പ്…

എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് . ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 2955, ഗൾഫ്…

ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്ത്, പൊന്നാനിയിൽ അബ്‌ദുസമദ്‌ സമദാനിയും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീ​ഗ്

മലപ്പുറം: ലോക്സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീ​ഗ്. ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തു നിന്നും അബ്‌ദുസമദ്‌ സമദാനി പൊന്നാനിയിൽ നിന്നും സ്ഥാനാർത്ഥികളാകും. രാജ്യസഭ സ്ഥാനാർത്ഥിയെ പീന്നീട് പ്രഖ്യാപിക്കുമെന്നും ലീ​ഗ് നേതൃത്വം അറിയിച്ചു.അതേസമയം, മുസ്ലിം ലീഗിന് ലോക്സഭയിലേക്ക് മൂന്നാം സീറ്റില്ല. അടുത്ത…

ഡോക്ടറവാൻ ഇനിയും സമയമെടുക്കും; അപേക്ഷ തള്ളി, ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: ഡോ.ഷഹാനയുടെ മരണത്തിന് ഉത്തരവാദിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നീട്ടി. 3 മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസിക പീഡനത്തെത്തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്ത്.തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥിയായ ഡോ.റുവൈസും ഷഹാനയും തമ്മിൽ വിവാഹം നിശ്ചയിച്ചിരുന്നു. സ്ത്രീധനം…

പ്ലസ് വൺ ചോദ്യപേപ്പർ സ്‌കൂളുകളിൽ എത്തിക്കുന്നത് രണ്ടുഘട്ടമായി

കോഴിക്കോട്: അച്ചടി പൂർത്തിയാകാത്തതിനാൽ പ്ലസ് വൺ ചോദ്യപേപ്പർ ഒരുമിച്ചെത്തിക്കാതെ വിദ്യാഭ്യാസവകുപ്പ്. ആദ്യ നാല് ദിവസത്തെ ചോദ്യപേപ്പർ മാത്രമാണ് വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകളിൽ എത്തിച്ചത്. ബാക്കി പരീക്ഷയുടെ ചോദ്യപേപ്പർ രണ്ടാം ഘട്ടമായി എത്തിക്കാമെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് സർക്കുലറിൽ അറിയിച്ചത്.ചോദ്യപേപ്പർ അച്ചടി പൂർത്തിയാകാത്തതാണ് വൈകാൻ…

കരിയാത്തൻകാവിൽ കട കുത്തിത്തുറന്ന് മോഷണം

കരിയാത്തൻകാവിൽ കട കുത്തിത്തുറന്ന് മോഷണം. വയപ്പുറത്ത് അഷ്റഫിൻ്റെ ഉടമസ്‌ഥതയിലുള്ള കടയിൽ നിന്ന് പത്ത് ചാക്ക് പൊളിച്ച അടക്കയും 13,000 രൂപയും കവർന്നു. ഷട്ടറിൻ്റെ പൂട്ട് തകർത്താണ് കവർച്ച നടത്തിയത്. പുലർച്ചെ രണ്ടരയോടെ ഒരു കാർ എത്തിയതായി സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.…

കൊടുവള്ളി അക്കരക്കുന്നുമ്മൽ അബ്ദുറഹിമാൻ മരണപെട്ടു

കൊടുവള്ളി :സൗത്ത് കൊടുവള്ളി അക്കരക്കുന്നുമ്മൽ ആലിക്കുട്ടി ഹാജിയുടെ മകൻ അബ്ദുറഹിമാൻ ( അദ്റു 54)മരണപ്പെട്ടു,മയ്യത്ത് നിസ്കാരം നാളെ നടക്കും

കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’; ഇനി ‘ഉച്ചയൂൺ’ ചൂടോടെ സ്റ്റീൽ പാത്രത്തിൽ ഓഫീസിലെത്തും

തിരുവനന്തപുരം: ഇനി മുതൽ ഓഫീസുകളിൽ ഉച്ചയൂൺ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ മുന്നിൽ എത്തിക്കും. ഇതിനായി കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ സജ്ജമാകുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ‘പോക്കറ്റ് മാർട്ട്’ എന്ന കുടുംബശ്രീയുടെ ഓൺലൈൻ ആപ്പുവഴിയാണ് ഓഡറുകൾ സ്വീകരിക്കുന്നത്.തുടക്കത്തിൽ ഉച്ചയൂണു മാത്രമാണ് നൽകുന്നത്. മുട്ട,…

വനിതാ ഏജന്റിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് കെഎസ്എഫ്ഇ ഓഫിസിൽ വച്ച്; സുരേഷിനെ കീഴടക്കിയത് ഓഫീസിലെ ജീവനക്കാർ

ആലപ്പുഴ: വനിതാ ഏജന്റിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കാളുതറ വീട്ടിൽ മായ(37)ക്കാണ് വെട്ടേറ്റത്. മായയുടെ സഹോദരീ ഭർത്താവ് കൈചൂണ്ടി കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബുവിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിൽ…

error: Content is protected !!