തൃശൂർ: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്‍റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ രംഗത്ത്. ഡ്രൈവിംഗ് പരിശീലന ഗ്രൌണ്ടിൽ കാലനെ ഇറക്കിയും പ്രതിഷേധ ബോർഡുകൾ ഉയർത്തിയും റീത്ത് കാണിച്ചുമാണ് തൃശൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ വേറിട്ട പ്രതിഷേധം സംഘിപ്പിച്ചത്.ഡ്രൈവിംഗ് പരിശീലന ഗ്രൌണ്ടിലെത്തിയ കാലൻ, ഇരുചക്ര വാഹനത്തിൽ എട്ട് എടുത്തു. എം80 സ്കൂട്ടർ കയറിൽ കെട്ടിവലിച്ചു. ശേഷം കാലൻ 15 വർഷം പഴക്കമുള്ള കാറിന് മുകളിൽ കയറിയിരുന്നു. കാലനെയും കാറിനെയും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ കയർ കൊണ്ട് കെട്ടി വലിച്ചുകൊണ്ടുപോയി. ഒപ്പം കാറിലൊരു റീത്തും വെച്ചു.പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍ പറയുന്നു. ഡ്രൈവിങ് പഠിക്കാൻ എത്തിയവരും പ്രതിഷേധത്തിനൊപ്പം ചേർന്നു. കാലനായത് പെപ്പിൻ ഡ്രൈവിംഗ് സ്കൂൾ ഉടമ പെപ്പിൻ ജോർജാണ്. ലേണേഴ്സ് ഡ്രൈവിംഗ് സ്കൂൾ ഓണർ ഷിജു മാട്ടിൽ, സാരഥി ഡ്രൈവിംഗ് സ്കൂൾ ഓണർ വിഷ്ണു നാരായണൻ, ആദിത്യ ഡ്രൈവിംഗ് സ്കൂൾ ഓണർ മനോജ് ഗൗരി, ശങ്കര ഡ്രൈവിംഗ് സ്കൂൾ ഓണർ അനിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.ഇതാണ് പുതിയ മാറ്റങ്ങൾ…കാർ ടെസ്റ്റിന് എച്ച് ഒഴിവാക്കി എന്നതാണ് പ്രധാന തീരുമാനംഎച്ചിന് പകരം സി​ഗ്സാ​ഗ് ഡ്രൈവിങ്ങും നേരെയും ചെരിച്ചും പാർക്ക് ചെയ്യുന്നതും ഉൾപ്പെടുത്തികയറ്റിറക്കം, റിവേഴ്സ് ടെസ്റ്റിങ്, റിവേഴ്സ് സ്റ്റോപ്പ്, ഫോർവേഡ് സ്റ്റോപ്പ് എന്നിവയും ചെയ്യണംകാർ ലൈസൻസിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ലമോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം99 സിസിക്ക് മുകളിലായിരിക്കണം വാഹനംഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണംടെസ്റ്റ് റെക്കോർഡ് ചെയ്ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റുകയും ഡാറ്റ 3 മാസം സൂക്ഷിക്കുകയും വേണംപരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കിപഴക്കം ചെന്ന വാഹനങ്ങൾ മെയ് ഒന്നിനു മുൻപ് നീക്കം ചെയ്യണംകാർ ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല.ഡ്രൈവിങ് സ്കൂളിലെ പരിശീലകരായി യോ​ഗ്യതയുള്ളവരെ നിയമിക്കണം.റെ​ഗുലർ കോഴ്സായി മെക്കാനിക്കൽ എഞ്ചിനിയറിങ് പാസായവരായിരിക്കണമെന്നാണ് നിർദേശംവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ തന്നെ റോഡ് ടെസ്റ്റ് നടത്തണമെന്നതാണ് മറ്റൊരു നിർദേശംഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുകയും ഉദ്യോ​ഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!