നരിക്കുനി : നരിക്കുനി മജ്മഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഫെസ്റ്റിന് പ്രൗഢമായ സമാപനം.,കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫെസ്റ്റിൽ 220 ലധികം കുട്ടികൾ മാറ്റുരച്ചു.വെള്ളിയാഴ്ച വൈകീട്ട് മുതൽ ആരംഭിച്ച ഫെസ്റ്റിന് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളുടെ സംസാര മികവിൻ്റെ അടയാളപ്പെടുത്തലിന് പി. ടി. എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച M TALK RADIO പദ്ധതി നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി ലൈല ഉദ്ഘാടനം ചെയ്തു.ശനിയാഴ്ച നടന്ന സമാപന സംഗമം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിഹാന രാരപ്പൻ കണ്ടി ഉദ്ഘാടനം ചെയ്തു.പി ടി.എ പ്രസിഡൻ്റ് പി.സി ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്കുള്ള സമ്മാന ദാനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിർവഹിച്ചു,അഷ്റഫ് മാസ്റ്റർ മുട്ടാഞ്ചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശൈനജ ടീച്ചർ നന്ദിയും പറഞ്ഞു.