യുവതിയെ മർദ്ദിച്ച കേസ്; എൽദോസ് കുന്നപ്പിള്ളിക്ക് താത്കാലിക ജാമ്യം
തിരുവനന്തപുരം; പീഡന പരാതി നൽകിയ യുവതിയെ വക്കീൽ ഓഫിസിൽ വച്ച് മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് താത്കാലിക ജാമ്യം. മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമ ഉത്തരവ് വരും വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ…
മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ; ഷാഹുൽ ഹമീദും ഷംനയും പിടിയിലായത് കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി
തിരുവനന്തപുരം: മയക്കുമരുന്നുമായി ദമ്പതികൾ പിടിയിലായി. വഴിച്ചാൽ നുള്ളിയോട് സ്വദേശികളായ ഷാഹുൽ ഹമീദും ഭാര്യ ഷംനയുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 25 ഗ്രാം കഞ്ചാവും ഒമ്പത് മയക്ക് മരുന്ന് ഗുളികളും പോലീസ് കണ്ടെടുത്തു.നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി ഷാജഹാന്റെ നേതൃത്വത്തിൽ കുടപ്പനമൂടിന്…
അമ്മയ്ക്ക് മകന്റെ മർദ്ദനം; 55 വയസുകാരിയെ കുക്കറിൻ്റെ മൂടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു
കോഴിക്കോട്: കണ്ണാടിപ്പൊയില്‍ മകൻ അമ്മയെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് കണ്ണാടിപ്പൊയില്‍ നടുക്കണ്ടി രതി(55)ക്കാണ് പരിക്കേറ്റത്. മകന്‍ രഭിനെതിരെ ബാലുശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.കുക്കറിന്റെ മൂടി കൊണ്ട് അടിച്ചാണ് മകൻ അമ്മയെ പരിക്കേൽപ്പിച്ചതെന്നാണ് പരാതി. ഭർത്താവിനും മകൻറെ ഭാര്യക്കും ആക്രമണത്തിൽ…
പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്നും ഐബി ഉദ്യോഗസ്ഥയുടെ പിതാവ്
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് മധുസൂദനന്‍. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. അതിന്റെ തെളിവ് ഹാജരാക്കിയിട്ടുണ്ട്. ഇതില്‍ കേസെടുക്കുമെന്നും നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമെന്നും…
ആറ്റിൽച്ചാടി പതിനാലുകാരി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു
പത്തനംതിട്ട: വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ നിലവിൽ തെളിവില്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്നലെ രാത്രിയാണ് പത്തനംതിട്ട വലഞ്ചുഴിയിൽ…
ഓഫീസിൽ കയറി വെട്ടുമെന്ന ഭീഷണി; നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് വില്ലേജ് ഓഫീസർ
പത്തനംതിട്ട: സി പി എം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ നാളെ മുതൽ ജോലിയിൽ പ്രവേശിക്കും. അണികളിൽ നിന്ന് പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് ഏരിയാ സെക്രട്ടറി എം വി സഞ്ജു ഉറപ്പു നൽകിയതോടെയാണ് നാളെ മുതൽ ജോലിയിൽ…
സന്തോഷിനെ കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയിൽ; പിടിയിലായത് ആലപ്പുഴയിൽ നിന്ന്
കൊല്ലം: കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയിൽ. കുതിരപ്പന്തി സ്വദേശി സോനു ആണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് സോനുവിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കുള്ള 4 പേർ പിടിയിലായി.ഒന്നാം പ്രതിയായ അലുവ അതുൽ,…
നടുറോട്ടിൽ പടക്കം പൊട്ടിച്ചു, കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസ്
കോഴിക്കോട്: കല്ലാച്ചി ടൗണിൽ ഗതാഗതം തടസപ്പെടുത്തി ആഘോഷ പ്രകടനം. നടുറോട്ടിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്. ആഘോഷങ്ങളുടെ ഭാഗമായി കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസപ്പെട്ടു. ഇതിൽ വാണിമേൽ ടൗണിലുണ്ടായ സംഭവത്തിലാണ് കണ്ടാലറിയാവുന്ന…
മത വിദ്വേഷ സന്ദേശം പ്രചരിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
താമരശ്ശേരി: മത വിദ്വേഷ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പുതുപ്പാടി കണ്ണപ്പൻക്കുണ്ട് ചന്ദ്രഗിരി അജയൻ (44) ആണ് അറസ്റ്റിലായത്. ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ അശ്ലീലവും മതവിദ്വേഷം പരത്തുന്നതുമായ സന്ദേശവും പ്രചരിപ്പിച്ചതിനാണ് ഇയാളെ പിടികൂടിയത്. ഇതു സംബന്ധിച്ച 1.55 മിനുട്ട്…
റജില ജീവനൊടുക്കിയത് ഭർത്താവിന്റെ ക്രൂരതകൾ താങ്ങാനാകാതെ; അൻവറിനെ അറസ്റ്റ് ചെയ്ത് പൊലീസ്
മലപ്പുറം: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒളവട്ടൂർ സ്വദേശിനി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് അൻവർ അറസ്റ്റിലായത്. മലപ്പുറം കോണമ്പാറ സ്വദേശിയാണ് അറസ്റ്റിലായ അൻവർ. വെള്ളിയാഴ്ചയാണ് റജിലയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതക ശ്രമം, ആത്മഹത്യാ…
മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; യുവതിയും രണ്ട് കുട്ടികളും മരിച്ചു
മസ്‌കറ്റ്: സൗദിയിൽ വാഹനാപകടത്തിൽ കൂട്ടികൾ അടക്കം മൂന്നു മലയാളികൾ മരിച്ചു. രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) ഒമാൻ നാഷണൽ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകൾ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകൻ ദക്വാൻ (7) എന്നിവരാണ് മരിച്ചത്.…
ദുർഗന്ധം വന്നതോടെ പോലീസിൽ അറിയിച്ചു; പരിശോധനയിൽ കണ്ടെത്തിയത് കിലോ കണക്കിന് പഴകിയ ഇറച്ചി
കോഴിക്കോട്: നിർത്തിയിട്ട വണ്ടിയിൽ നിന്ന് പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. കോഴിക്കോട് വെള്ളിപറമ്പിൽ ആണ് ഇറച്ചി പിടികൂടിയത്. നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന…