തിരുവനന്തപുരം: മയക്കുമരുന്നുമായി ദമ്പതികൾ പിടിയിലായി. വഴിച്ചാൽ നുള്ളിയോട് സ്വദേശികളായ ഷാഹുൽ ഹമീദും ഭാര്യ ഷംനയുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 25 ഗ്രാം കഞ്ചാവും ഒമ്പത് മയക്ക് മരുന്ന് ഗുളികളും പോലീസ് കണ്ടെടുത്തു.നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി ഷാജഹാന്റെ നേതൃത്വത്തിൽ കുടപ്പനമൂടിന് സമീപം നുള്ളിയോട് ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ തൊണ്ടി സാധനങ്ങൾ സഹിതം കാട്ടാക്കട റേഞ്ച് ഓഫിസിലേക്ക് കൈമാറി.പ്രിവന്റീവ് ഓഫിസർ ജി. സുനിൽരാജ്, സിവിൽ എക്സൈസ് ഓഫിസർ അർജുൻ, യു കെ. ലാൽകൃഷ്ണ, അനീഷ്‌കുമാർ, എൻ. സുഭാഷ് കുമാർ, വി. വിജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഹരിത മോഹൻ എന്നിവർ അടങ്ങുന്ന സംഘമാണ് ദമ്പതികളെ പിടികൂടിയത്