കൊച്ചി: കൊച്ചിയിലെ ബാറിൽ വെടിവെപ്പ്. കുണ്ടന്നൂരിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയവരാണ് വെടിയുതിർത്തത്. ബാറിന്റെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഏഴ് മണിയോടെയാണ് പരാതി നൽകിയത്. ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് സംഭവം നടന്നത്. വെടിവെയ്പിന്റെ കാരണം വ്യക്തമല്ല. വെടിവെച്ച ആളുകള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.