നരിക്കുനി*: ഭരണസമിതിയും, ഉദ്യോഗസ്ഥരും, പൊതുപ്രവർത്തകരും, ചേർന്ന് മികച്ച പ്രവർത്തനത്തിലൂടെ പദ്ധതി നിർവ്വഹണം പൂർത്തിയാക്കുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ നരിക്കുനി ഗ്രാമപഞ്ചായത്ത് വികസ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.പി സ്വപ്നേഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി ലൈല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻക്കണ്ടി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സർജാസ് കുനിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻകണ്ടി, സുനിൽകുമാർ തേനാറുകണ്ടി, മെമ്പർമാരായ ടി രാജു, സി കെ സലീം, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി ഇല്യാസ്, അസി: സെക്രട്ടറി ദേവദാസ് എന്നിവർ സംസാരിച്ചു.വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നും വന്ന നിർദേശങ്ങളിൽ ലഭ്യമായ ഫണ്ട് കൾ ഉപയോഗിച്ച് കൊണ്ടുള്ള കരട് പദ്ധതി രേഖ വികസന സെമിനാറിൽ അവതരിപ്പിച്ചു.