Month: October 2024

കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന സൂചനയുമായി പി കെ കുഞ്ഞാലിക്കുട്ടി. ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നല്ല അർത്ഥത്തിലുള്ള പ്രസ്താവനയല്ല ഉമ‍ർഫൈസിയുടേതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ഉമർ ഫൈസിയുടെ…

സ്കൂട്ടറും ടോറസും കൂട്ടിയിടിച്ച് 28കാരന് ​ദാരുണാന്ത്യം

കൽപറ്റ: എടപ്പെട്ടിയിൽ സ്കൂട്ടറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 28കാരനായ യുവാവ് മരിച്ചു. വാഴവറ്റ നെല്ലിക്കാട്ടിൽ ശീതൾ ബേബി ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ അപകടമുണ്ടായത്. ശീതൾ ബേബി സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന ടോറസും ഇടിച്ചാണ് അപകടമുണ്ടായത്.വിദ്യാഭ്യാസ വകുപ്പിൽ നിന്ന്…

തലയിൽ ക്രിക്കറ്റ് ബോൾ കൊണ്ട് പരിക്കേറ്റു; ചികിത്സയിലായിരുന്ന പത്താം ക്ലാസ് വി​ദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാർഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത് ദിവസം മുമ്പാണ് സ്ക്കൂളിൽ പി…

പെണ്‍കുട്ടിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോയി; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായത് ചേരമാന്‍ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്‌സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെ മുന്‍പ് പീഡിപ്പിക്കപ്പെട്ടതായി…

റിപ്പയറിംഗിനിടെ ഫ്രിഡ്ജ്പൊ ട്ടിത്തെറിച്ചു ; ജീവനക്കാരൻ മരിച്ചു

മലപ്പുറം: ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് (40) ആണ് മരിച്ചത്. ഫ്രിഡ്ജ് റിപ്പയറിംഗിനിടെ ആയിരുന്നു അപകടം. എന്നാൽ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക വിവരം.പൊട്ടിത്തെറി ഉണ്ടായ സമയത്ത് കടയിൽ അബ്ദുൽ…

മറ്റ് പരിപാടികൾ ഡ്യൂട്ടിക്കിടെ വേണ്ട; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് സർക്കാർ. സാംസ്‌കാരിക പരിപാടികൾക്ക് അടക്കം ആണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സ‌‌ർക്കാർ ഇറക്കി. സ്ഥാപന മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍…

കൊടുവള്ളി ഉപജില്ലാ കലോത്സവം; ചക്കാലക്കൽ സ്കൂളിന് കലാകിരീടം

മടവൂർ ചക്കാലക്കൽ സ്കൂളിൽ നടക്കുന്ന കൊടുവള്ളി ഉപജില്ല കലോത്സവത്തിൽ ; കലാകിരീടം ചക്കാലക്കലിന് സ്വന്തം*ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗത്തിൽ ചക്കാലക്കൽ സ്കൂളിന് കലാകിരീടം *യുപി വിഭാഗത്തിൽ ആവിലോറ, ഹസനിയ, എരവന്നുർ സ്കൂളുകൾ കിരീടം പങ്കിട്ടു**എൽപി വിഭാഗത്തിൽ ഹസനിയ മുട്ടാഞ്ചേരിയുടെ വിജയ കുതിപ്പ്* *ബാലുശ്ശേരി…

തൃശ്ശൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയത് ഒന്നര വർഷത്തെ ദാമ്പത്യത്തിനൊടുവിൽ

തൃശൂർ: പുതുക്കാട് തലോരിൽ യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ സംശയരോ​ഗമെന്ന് സൂചന. തലോർ പൊറത്തൂക്കാരൻ വീട്ടിൽ ജോജു (50)വാണ് ഭാര്യ ലിൻജുവിനെ (36) വെട്ടി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾ വീടിന്റെ ടെറസിന് മുകളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഒന്നര വർഷം മുമ്പ്…

ജയിലിൽ കഴിയുന്ന പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും; നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുന്നത്. നവീൻ ബാബുവിന്റെ കുടുംബം…

error: Content is protected !!