കൽപറ്റ: എടപ്പെട്ടിയിൽ സ്കൂട്ടറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 28കാരനായ യുവാവ് മരിച്ചു. വാഴവറ്റ നെല്ലിക്കാട്ടിൽ ശീതൾ ബേബി ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ അപകടമുണ്ടായത്. ശീതൾ ബേബി സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന ടോറസും ഇടിച്ചാണ് അപകടമുണ്ടായത്.വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച ജൂനിയർ സൂപ്രണ്ട് വാഴവറ്റ നെല്ലിക്കാട്ടിൽ കണിയോടിക്കൽ എൻ.വി. മാത്യുവിന്റെയും ലൈല മാത്യുവിന്റെയും മകനാണ്. സഹോദരൻ: ശരത് ബേബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വാഴ വറ്റ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.