കണ്ണൂർ: കാപ്പ നിയമം ചുമത്തി നാടുകടത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ. കതിരൂർ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാറംകുന്ന് സ്വദേശി പ്രേമന്‍റെ മകൻ കൂരാഞ്ചി ഹൗസിൽ വിഥുൻനെയാണ് എറണാകുളത്ത് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ്പ നിയമം ചുമത്തി ചൊവ്വാഴ്ച നാടുകടത്തിയിരുന്നു.