കോഴിക്കോട്: നിർത്തിയിട്ട വണ്ടിയിൽ നിന്ന് പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. കോഴിക്കോട് വെള്ളിപറമ്പിൽ ആണ് ഇറച്ചി പിടികൂടിയത്. നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന പഴകിയ ഇറച്ചി കണ്ടെത്തിയത്. പോലീസും ആരോഗ്യ വകുപ്പും എത്തി തുടർ നടപടി സ്വീകരിച്ചു. പഴകിയ ഇറച്ചി കസ്റ്റഡിയിൽ എടുത്തു. അരീക്കോട് നിന്ന് പുനൂർ ഭാഗത്തേക്ക്‌ കൊണ്ടുപോയത് ആയിരുന്നു ഇറച്ചി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!