Month: October 2025

ശുചീകരണത്തിനിടെ അടുക്കിവെച്ച കട്ടകൾ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കൊല്ലം: അഞ്ചലിലെ കട്ട നിർമ്മാണ യൂണിറ്റിൽ അടുക്കിവെച്ചിരുന്ന കട്ടകളുടെ കൂമ്പാരം ഇടിഞ്ഞുവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ (23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.അഞ്ചൽ പാലമുക്കിലുള്ള കട്ട കമ്പനിക്കകത്ത് അടുക്കിവെച്ചിരുന്ന കട്ടകൾക്ക് തൊട്ടുതാഴെ…

സിപ് ലൈൻ റൈഡിനിടെ അപകടം എന്ന പേരിൽ വ്യാജ എഐ വീഡിയോ; കേസെടുത്ത് സൈബർ പൊലീസ്

സുൽത്താൻ ബത്തേരി: വയനാട്ടിൽ സിപ് ലൈൻ റൈഡിനിടെ ഉണ്ടായ അപകടം എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ എഐ വീഡിയോ. സംഭവത്തിൽ കേസെടുത്ത് വയനാട് സൈബർ പൊലീസ്. കഴിഞ്ഞ ദിവസം സിപ്‌ലൈൻ റൈഡിനിടെ അപകടമുണ്ടായെന്നും അതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് എന്ന അവകാശവാദത്തോടെയുമാണ് വിഡിയോ…

സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ ഇനി KL-90 സീരീസില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്റ്റർ നമ്പറുകൾ നൽകുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പർ നല്‍കുന്നതിനാണ് വിജ്ഞാപനമായിരിക്കുന്നത്. KL 90, KL 90 Dസീരീസിലായിരിക്കും സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,…

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്; 36 കാരൻ അറസ്റ്റിൽ

പരപ്പനങ്ങാടി: മക്കളെ കാണാനെത്തിയ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്. പരപ്പനങ്ങാടി പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്കു സമീപത്തെ പൊട്ടിക്കുളത്ത് ആണ് സംഭവം. 36 കാരനായ അരുൺ ആണ് ഭാര്യ മേഘ്നയെ വെട്ടിയത്.വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇവർ തമ്മിൽ തെറ്റിപ്പിരിഞ്ഞതിനെത്തുടർന്ന് മക്കളെ കാണാൻ ഭർത്താവിന്റെ…

‘രണ്ട് വള്ളത്തിൽ കാൽ വെക്കരുത്’ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: വയനാട് എം.പി. പ്രിയങ്കാ ഗാന്ധി പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇപ്പോഴും വ്യക്തമായ നിലപാടില്ലെന്നും, “രണ്ട് വള്ളത്തിൽ കാൽ വെക്കരുത്” എന്ന നിലപാട് മാറ്റണമെന്നും…

മന്ത്രവാദ ചികിത്സയ്ക്ക് വഴങ്ങാത്തതിലുള്ള കടുത്ത വൈരാഗ്യത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻകറി ഒഴിച്ചു

കൊല്ലം ജില്ലയിലെ ആയൂരിൽ മന്ത്രവാദ ചികിത്സയ്ക്ക് വഴങ്ങാത്തതിലുള്ള കടുത്ത വൈരാഗ്യത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻകറി ഒഴിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. 36 വയസ്സുള്ള റെജില ഗഫൂറിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ പ്രതികരണവുമായി ഭാര്യ റെജില.റജിലയുടെ വാക്കുകൾ;‘ഭര്‍ത്താവ് മുമ്പും…

ക്ഷേമ പെൻഷൻ 2000 ആയി വർദ്ധിപ്പിച്ചു; സ്ത്രീകൾക്കും യുവാക്കൾക്കും പ്രതിമാസം 1000 രൂപ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് വൻതോതിലുള്ള ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് നിരവധി വിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന സുപ്രധാന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തിയത്.നിലവിലുള്ള ക്ഷേമപെൻഷൻ 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയായി ഉയർത്തി. ഇത്…

ഹൈസം ഹനാനും മരണത്തിന് കീഴടങ്ങി; രണ്ടുപേർ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ

കൽപറ്റ: കർണാടകയിലെ ബേഗൂരിന് സമീപം ശനിയാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി. വയനാട് മടക്കിമല സ്വദേശികളായ ഒരു കുടുംബമാണ് അപകടത്തിൽ പെട്ടത്അപകടം നടന്ന ഉടൻ കമ്പളക്കാട് കരിഞ്ചേരി അബ്ദുല്ബഷീർ (54), സഹോദരിയുടെ മകന്റെ ഭാര്യ ജസീറ (28) എന്നിവർ മരിച്ചു.…

ഫ്രഷ് കട്ട് സമരം തുടരുമെന്ന് കേസിലെ ഒന്നാം പ്രതി ടി.മെഹറൂഫ്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരം ഉടനെ അവസാനിക്കാൻ പോകുന്നില്ലെന്നും, ശക്തമായി തുടരുമെന്നും കേസിലെ ഒന്നാം പ്രതിഡിവൈഎഫ്ഐ നേതാവ് ടി.മെഹറൂഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മെഹറൂഫ് ഇക്കാര്യം അറിയിച്ചത്. മെരുങ്ങാൻ കൂട്ടാകാത്ത സമരമാണ് ഇത്, കീഴടങ്ങാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടമാണ്…

രാഷ്ട്രീയപാർട്ടി യോഗം രണ്ടുദിവസത്തിനുള്ളിൽ വിളിക്കണം; ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലകളിൽ രാഷ്ട്രീയപാർട്ടി യോഗം രണ്ടുദിവസത്തിനുള്ളിൽ വിളിക്കണം. ബൂത്ത് ലെവൽ ഏജന്റുമാരുടെയും ഓഫീസർമാരുടെയും യോഗം ഞായറാഴ്ചക്കുള്ളിൽ ചേരണമെന്നും നിർദേശം. കൂടാതെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ…

error: Content is protected !!