താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരം ഉടനെ അവസാനിക്കാൻ പോകുന്നില്ലെന്നും, ശക്തമായി തുടരുമെന്നും കേസിലെ ഒന്നാം പ്രതിഡിവൈഎഫ്ഐ നേതാവ് ടി.മെഹറൂഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മെഹറൂഫ് ഇക്കാര്യം അറിയിച്ചത്. മെരുങ്ങാൻ കൂട്ടാകാത്ത സമരമാണ് ഇത്, കീഴടങ്ങാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടമാണ് നിങ്ങൾ കാണുന്നതെന്നും മെഹറൂഫ് പറഞ്ഞു.ഫ്രഷ് കട്ട് ആക്രമിക്കുക എന്നതും, തൊഴിലാളികളെ കയ്യേറ്റം ചെയ്യുക എന്നതും ജനകീയ സമര സമിതി നിശ്ചയിച്ചതല്ല. മുതലെടുപ്പ് നടത്തിയവരെ പൊലീസ് കണ്ടെത്തട്ടെയെന്നും ഒളിവിൽ കഴിയുന്ന മെഹറൂഫിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.അതേസമയം, താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കലക്ടർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം ഇന്ന് നടക്കും. അതേസമയം സമരസമിതി അംഗങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചില്ല . രാഷ്ട്രീയ പാർട്ടികളുടെ ജില്ല ഭാരവാഹികളെ മാത്രമാണ് ക്ഷണിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ് .അതിനിടെ താമരശ്ശേരിയിൽ ഇന്ന് കടയടച്ച് പ്രതിഷേധം നടക്കും . രാവിലെ 9:30 മുതൽ 12 വരെയാണ് പ്രതിഷേധം . ഇതിൻ്റെ ഭാഗമായി ജനകീയ സദസ്സ് നടത്തുകയും, ഭക്ഷ്യ കിറ്റ് വിതരണം നടത്തുകയും ചെയ്യും . സമരത്തിലെ സംഘർഷത്തിൽ രണ്ടുപേരെ കൂടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . ഇതോടെ പിടിയിൽ അവരുടെ എണ്ണം പന്ത്രണ്ടായി .അതേസമയം കോഴിക്കോട് താമരശ്ശേരിയിൽ ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് അർധരാത്രിയും പുലർച്ചെയും സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തുന്നതായി പരാതി വരുന്നു. മണിക്കൂറുകൾ ഇടവിട്ട് എത്തുന്ന വിവിധ സ്റ്റേഷനുകളിലെ പൊലീസ് സംഘം അർധരാത്രിയിലും പുലർച്ചെയും വരെ പ്രതികളെ ചോദിച്ച് എത്തുന്നതായി കുടുംബങ്ങൾ പറയുന്നു. വാതിലിലും ജനാലകളിലും മുട്ടുകയുംനിർത്താതെ കോളിംഗ് ബെൽ അടിക്കുകയും ചെയ്തു ബുദ്ധിമുട്ടിക്കുന്നതായും ഇവർ പറയുന്നു.അതേപോലെ ചെറിയ മക്കളോട് ഫോട്ടോ കാണിച്ച് ഇതാരാണ് അറിയുമോ എന്നൊക്കെ ചോദിച്ച് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും നാട്ടുകാർ പറയുന്നു. കുട്ടികൾ പേടിച്ച് റോഡിലേക്ക് പോലും ഇറങ്ങാത്ത അവസ്ഥയാണ്. വീട് തുറന്ന് നോക്കുകയും പരിശോധിക്കുകയും ചെയ്യും.കട്ടിലിനടിയിലും ബാത്‌റൂം സ്‌റ്റോറൂം തുറന്ന് നോക്കുകയാണ്. സമരത്തിന്‍റെ ഭാഗമായി കേസെടുത്തതോടെ പ്രദേശത്തെ പുരുഷന്മാർ പലരും ഒളിവിലായതിനാൽ ആണ്.ഇതോടെ വീടുകളില്‍ ഭക്ഷണസാധനങ്ങളും മരുന്നുകളും വാങ്ങാന്‍ ആളില്ലാതായി. ഓരോ വീട്ടിലേക്കും ആവശ്യമായ സാധനങ്ങൾ നാട്ടുകാരാണ് ഇപ്പോള്‍ എത്തിച്ചുകൊടുക്കുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!