Month: June 2025

കോഴിക്കോട്: വീട്ടിൽ അജൈവ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ യുവതിയോട് സംസാരിച്ചെന്ന പരാതിയില്‍ വീട്ടുടമക്കെതിര കേസ് എടുത്തു. കോഴിക്കോട് എലത്തൂര്‍ കോട്ടേടത്ത് ബസാറിലാണ് സംഭവം. പുതിയോട്ടുംകണ്ടി സ്വദേശിക്കെതിരെയാണ് എലത്തൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ഒന്‍പതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാലിന്യം ശേഖരിക്കുന്നതിനിടെ…

മടവൂർ കണിയാടത്ത് മുഹമ്മദ്‌മരണപ്പെട്ടു

മടവൂർ:കണിയാടത്ത് മുഹമ്മദ്‌മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 6.30.ന് പൊയിൽ ജുമാമസ്ജിദിലും മഗ്‌രിബ് ശേഷം മടവൂർ ടൗൺ ജുമാമസ്ജിദിലും നടക്കും

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ നേഴ്സ് വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന വള്ളുവപ്ര മീത്തൽ ഫാസിലിൻ്റെ (മുത്തു) ഭാര്യയും അരണാട്ട് മീത്തൽ ഷറഫുവിൻ്റെ (മീൻ) മകളുമായ ഷഫാന (26) ജോലിക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടു.വേങ്ങേരിയുടെയും തണ്ണീർപന്തലിൻ്റെയും ഇടയിലാണ് അപകടം നടന്നത്. ഇന്ന് ഞായറാഴ്ച രാവിലെ ജോലിക്ക്…

ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ മാറ്റണം

കണ്ണൂര്‍: തിരക്കേറിയ റോഡിലൂടെ പാട്ടും വെച്ച് ബസ് ഓടിച്ചാൽ ഇനി പിടിവീഴും. കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഓഡിയോ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന ബസുകൾക്കെതിരെ നിർദേശം കടുപ്പിക്കുകയാണ് കണ്ണൂര്‍ ജില്ല എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ. ബസിൽ പാട്ടുവെക്കുന്നതിനും സിനിമാപ്രദര്‍ശനത്തിനും ഇനി വിലക്കാണ്. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ…

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്. നായയുടെ കടിയേറ്റ് കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് വാക്സീൻ എടുത്തിരുന്നു.മെയ് 31ന് പയ്യാമ്പലത്തെ വാടക…

മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു, മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന് ആരോപണം; അന്വേഷണം

മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ പതിനാലു മാസം പ്രായമുള്ള എസൻ എർഹാനാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.…

കസ്റ്റഡിയിലെടുത്ത നാഷണൽ പെര്‍മിറ്റ് ലോറി അടിച്ചുമാറ്റി വീണ്ടും ഓടി; പിടിച്ചെടുത്ത് എംവിഡി

മാവേലിക്കര: മതിയായ രേഖകൾ ഇല്ലാതെയും പിഴ അടയ്ക്കാതെയും ഓടിയ ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി. തമിഴ്‌നാട് രജിസ്ട്രേഷനുള്ള നാഷണൽ പെർമിറ്റ് ലോറിയാണ് മാവേലിക്കരയിൽ നിന്ന് പിടികൂടിയത്. വാഹനം ഏറെകാലങ്ങളായി മതിയായ രേഖകളില്ലാതെ സർവീസ് നടത്തുകയായിരുന്നുവെന്നും പിഴയായി വൻ തുക അടയ്ക്കാനുണ്ടെന്നും…

വിദ്യാര്‍ഥികളുടെ അമ്മമാരുടെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: രാത്രിയിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചും ഫോൺ വിളിച്ചും സ്ത്രീകളെ ശല്യം ചെയ്തിരുന്ന യുവാവ് പിടിയിൽ. അയിലക്കാട് സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവറായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. എടപ്പാള്‍ കോലളമ്പ് മാരാത്തുവളപ്പില്‍ എം വി വിഷ്ണുവാണ് (30) പെരുമ്പടപ്പ് പൊലീസിന്‍റെ…

error: Content is protected !!