കാസര്‍കോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിൽ വച്ചാണ് അപ കടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. വി.ഡി സതീശൻ ക്ഷേത്രദർശനത്തിനായി പോകുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്.മുന്നിലുണ്ടായിരുന്ന എസ്കോർട്ട് വാഹനത്തിൽ സതീശന്‍ സഞ്ചരിച്ച കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ മുൻഭാഗം തകർന്നു. അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ പ്രതിപക്ഷ നേതാവ് യാത്ര തിരിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി പോകുന്ന സമയത്തായിരുന്നു അപകടം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!