കരിയാത്തൻകാവിൽ കട കുത്തിത്തുറന്ന് മോഷണം. വയപ്പുറത്ത് അഷ്റഫിൻ്റെ ഉടമസ്‌ഥതയിലുള്ള കടയിൽ നിന്ന് പത്ത് ചാക്ക് പൊളിച്ച അടക്കയും 13,000 രൂപയും കവർന്നു. ഷട്ടറിൻ്റെ പൂട്ട് തകർത്താണ് കവർച്ച നടത്തിയത്. പുലർച്ചെ രണ്ടരയോടെ ഒരു കാർ എത്തിയതായി സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബാലുശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും സ്‌ഥലത്തെത്തി.