തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് . ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 വിദ്യാർഥികളും പരീക്ഷ എഴുതും.ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പരീക്ഷ മാർച്ച് 1 മുതൽ 26 വരെ. ഒന്നാം വർഷം 4,14,159 വിദ്യാർഥികളും രണ്ടാം വർഷം 4,41,213 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. ഹയർ സെക്കന്‍ഡറി പരീക്ഷകൾക്കായി 2017 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.രണ്ടാം വർഷ എൻഎസ്ക്യുഎഫ് വൊക്കേഷനൽ പ്രായോഗിക പരീക്ഷ നാളെ അവസാനിക്കും. രണ്ടാം വർഷ നോൺ വൊക്കേഷനൽ പ്രായോഗിക പരീക്ഷ 2024 ഫെബ്രുവരി 16ന് അവസാനിച്ചു. ഒന്നാം വർഷ എൻഎസ്ക്യുഎഫ് പ്രായോഗിക പരീക്ഷ നാളെ അവസാനിക്കും. എസ്എസ്എൽസി ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!