പാലക്കാട്: വാഹനാപകടത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു. സിപിഎം വാളയാർ ലോക്കൽ സെക്രട്ടറി എൽ ഗോപാലനാണ് മരിച്ചത്. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനു പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പുതുശ്ശേരി ലോക്കൽ സെക്രട്ടറി കെ സുരേഷിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എറണാകുളം ജില്ലയിലുണ്ടായ മറ്റൊരു അപകടത്തിൽ ഒരു യുവാവും ഇന്ന് മരിച്ചു. എറണാകുളം പെരുമ്പാവൂർ വളയൻചിറങ്ങര റബ്ബർ പാർക്കിന് സമീപത്താണ് അപകടം നടന്നത്. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വളയൻ ചിറങ്ങര സ്വദേശി അബിൽ മരിച്ചത്. 23 വയസായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.