ബംഗളുരു: ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ എൽഡിഎഫ് മന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും. കർണാടകയിലെ ബെം​ഗളുരു റൂറലിലെ ബിജെപി സ്ഥാനാർത്ഥി ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് കേരളത്തിലെ ഇടത് നേതാക്കളുടെ ചിത്രമുള്ളത്. ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളാണ് പോസ്റ്ററിൽ ഉൾപ്പെട്ടത്.ജെഡിഎസ് നേതാവ് ദേവഗൗഡയുടെ മരുമകനാണ് ഡോ. മഞ്ജുനാഥ. ജെഡിഎസ്സിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തിൽ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ എൽഡിഎഫിനൊപ്പമാണ്.വ്യാഴാഴ്ച ബംഗളുരുവിലെ റെയിൽവേ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിൽ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പരിപാടി നടത്തിയപ്പോൾ സ്റ്റേജിൽ ഇവരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത് സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!