നരിക്കുനി:മൂർഖൻ കുണ്ടിലെ പ്രമുഖ കുടുംബാംഗമായ തലക്കോട്ട് കോയോട്ടി ഹാജിയുടെയുംപാത്തക്കുട്ടിയുടെയും മകനായി1938 ൽ ജനിച്ച അബ്ദുറഹിമാൻ മാസ്റ്ററുടെദേഹവിയോഗം നാടിൻറെ ഹൃദയവേദനയായി.നാഷനൽ എ.എൽ പി സ്കൂൾ (കുട്ടമ്പൂർ ) അധ്യാപകനായി ജോലി ചെയ്തു കൊണ്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സർവീസ് കാലത്തും വിരമിച്ച ശേഷവും നാട്ടിലെ ദീനീ സംരംഭങ്ങളുമായും മറ്റ് നന്മകൾ നിറഞ്ഞ പ്രവർത്തനങ്ങളുമായും സഹകരിച്ചു പ്രവർത്തിച്ച അദ്ദേഹം മഹല്ല് ജമാഅത്ത് നിർമ്മാണ കമ്മിറ്റിയുമായും മൂർഖൻ കുണ്ട് മുഹിബ്ബുൽ ഇസ്ലാം മദ്രസ നടത്തിപ്പുമായും മൂർഖൻ കുണ്ട് ടൗൺ ജുമാ മസ്ജിദ് ട്രഷറർ ആയും പ്രവർത്തിച്ചു. വിരമിച്ച ശേഷം പെൻഷൻ തുക ലഭിക്കുമ്പോൾ നല്ലൊരു സംഖ്യ സംഭാവനയായി നാട്ടിലെമദ് റസയുടെ നടത്തിപ്പിലേക്ക് നീക്കിവെക്കാറുണ്ടായിരുന്നു എന്ന് കമ്മിറ്റി ഭാരവാഹികൾ ഓർക്കുന്നു. സമസ്തയെയും മുസ്ലിം ലീഗിനെയും ആത്മാർത്ഥമായി നെഞ്ചേറ്റി സ്നേഹിച്ച അദ്ദേഹം ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രോഗശയ്യയിലായിട്ട് പോലും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. സുപ്രഭാതം പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലം മുതൽ അതിൻറെ വാർഷിക വരിക്കാരനായിരുന്നു .അത് ഇപ്പോഴും തുടരുന്നു .കണ്ണിനു കാഴ്ച നഷ്ടപ്പെട്ട സന്ദർഭത്തിൽ പോലും മക്കളെ കൊണ്ടോ പേരമക്കളെ കൊണ്ടോ പത്രം വായിപ്പിക്കുന്ന രീതി ഉണ്ടായിരുന്നു എന്നും കുടുംബം ഓർക്കുന്നു.ഇത് അദ്ദേഹം സുപ്രഭാതം പത്രത്തോട് കാണിച്ച താൽപര്യത്തിന് താല്പര്യത്തെയാണ് ബോധ്യപ്പെടുത്തുന്നത്. ദേഹവിയോഗവാർത്ത അറിഞ്ഞ് പി.പി. അബ്ദുൽ ജലീൽ ബാഖവി, കെ. അബ്ദുല്ലാഹ് ബാഖവി (വാവാട്) നൗഷാദ് അസ്ഹരി കിനാലൂർ, വി.എം ഉമർ മാസ്റ്റർ,എം.എ റസാഖ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട് സി.പി ലൈല, വാർഡ് മെമ്പർ സി കെ സലീം, എൻ.പി ജാഫർ മാസ്റ്റർ മടവൂർ, എസ്.ഇ.എ ജില്ലാ സെക്രട്ടറി കെ.പി സൈനുദീൻ,എസ്.ഇ.എ മണ്ഡലം ട്രഷറർ കെ. അബ്ദുറഹിമാൻ മാസ്റ്റർ എളേറ്റിൽ, വി. ഇൽയാസ്, പി.സി മുഹമ്മദ് മാസ്റ്റർ, പാട്ടത്തിൽ അബൂബക്ർ ഹാജി തുടങ്ങിയവർ വീട്ടിൽ എത്തിയിരുന്നു.