ബാലുശ്ശേരി സ്വദേശി ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുവൈത്തില്‍ കുഴഞ്ഞുവീണുമരിച്ചു.ബലുശ്ശേരി പോസ്റ്റ് ഒഫീസ് റോഡ് മീത്തല്‍ ഷംനാസ് ആണ് മരിച്ചത് . 38 വയസ്സായിരുന്നു. ഗ്രാഫിക് ഡിസൈനറായിരുന്നു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചയാണ് സംഭവം. കൂടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. 15 വര്‍ഷത്തോളമായി അവിടെ ജോലി ചെയ്തുവരികയായിരുന്നു. ഷംനാസിന്റെ മൃതദേഹം വിവിധ സംഘടനകളുടെ സഹായത്തോടെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. ഭാര്യ സജീറ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍: യഅഖൂബ്, ഫൈഹ എന്നിവര്‍ മക്കളാണ്.