Category: Latest News

ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; 16 പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനു മുകളിലേക്കു മറിഞ്ഞ് 16 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു മറിയുകയായിരുന്നു.

ഭക്ഷ്യ വിഷബാധയേറ്റ കോട്ടയത്തെ സംഭവത്തിൽ കർശന നടപടിയ്ക്കായി പ്രതിഷേധം

കോട്ടയം: കർശന പരിശോധന നടക്കുന്നുവെന്ന വാദം നിലനിൽക്കേയാണ് ഇന്നലെ ഭക്ഷ്യവിഷ ബാധയേറ്റ് കോട്ടയത്ത് യുവതിയുടെ മരണം. ഇത്തരത്തിൽ മരണങ്ങൾ സംഭവിക്കുന്ന സമയം മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഒരു വിഭാഗമായി നമ്മുടെ സർക്കാർ മാറുമ്പോൾ ജീവനുകൾ പൊലിയുകയാണ്. രണ്ടു മാസം മുൻപ് വ്യാപക…

താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്ക്; ആബുലൻസിലുണ്ടായിരുന്ന ഗൃഹനാഥന്‍ മരിച്ചു

സുല്‍ത്താന്‍ബത്തേരി: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആംബുലന്‍സിലെ ഗൃഹനാഥന്‍ മരിച്ചു. പുല്‍പ്പള്ളിയില്‍ തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റതായിരുന്നു എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീടിനു സമീപത്ത് ഉണങ്ങിനിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെയായിരുന്നു രാജന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ…

നരിക്കുനി ഗ്രാമ പഞ്ചായത്തിന് ഇത് ചരിത്രമുഹൂർത്തം, പ്രസിഡണ്ട് പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കി സി.കെ സലീം

കോഴിക്കോട് :നരിക്കുനി ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ട് പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കി സി.കെ സലീം,ജനപ്രതിനികളേയും ഉദ്യോഗസ്ഥരേയും ഒരു കുടകീഴിൽ ഒരുമിപ്പിച്ചു നിർത്തിയും ജനങ്ങളോടൊപ്പം സാധാരണക്കാരേയും പാവപ്പെട്ടവരേയും ദുരിതമനുഭവിക്കുന്നവരേയും ചേർത്ത് പിടിച്ച് നരിക്കുനി ഗ്രാമപഞ്ചായത്ത് ജനകീയ ഭരണത്തിന് രണ്ടു വയസ്സ് പൂർത്തിയായി, നേതൃ പദവിയിൽ രണ്ട്…

വിസ്മയ കിണറ്റിൽ ചാടി ജീവനൊടുക്കിയത് ഏഴു മാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട്; യുവതിയുടെ കടുംകൈക്ക് പിന്നിൽ കുടുംബപ്രശ്‌നങ്ങൾ..?

കോഴിക്കോട്: ഏഴുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയതി​ന്റെ നടുക്കം മാറാതെ നാട്. കോഴിക്കോട് വട്ടോളി മണിയൂർ താഴെ സ്വദേശി വിസ്മയയും പെൺകുഞ്ഞുമാണ് മരിച്ചത്. പുതുവർഷപുലരിയിലാണ് ദാരുണ സംഭവം.വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമികവിവരം.…

പതിനഞ്ചുകാരനെ പ്രലോഭിപ്പിച്ചത് ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന വ്യാജേന; മോക്ഡ്രില്ലിന് ശേഷം വിദ്യാർത്ഥിയെ പീഡിപ്പിച്ച പഞ്ചായത്ത് മെമ്പർ ഒളിവിൽ തന്നെ;

മാവൂര്‍(കോഴിക്കോട്): കോഴിക്കോട് മാവൂരിൽ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡനത്തിന് ഇരാക്കിയ പ്രതി മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. 15-കാരനെ പീഡിപ്പിച്ച കേസില്‍ ഇയാളെ ഇന്നലെ പോലീസ് പ്രതിചേര്‍ത്തു. പരാതിയില്‍ പോക്‌സോ വകുപ്പുചുമത്തി…

ശാസ്താംകോട്ടയിൽ യുവതി ആത്മഹത്യ ചെയ്തത് ലിവിം​ഗ് ടു​ഗദർ പങ്കാളിയുടെ ക്രൂരത സഹിക്കാനാകാതെ

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതി ആത്മഹത്യ ചെയ്തത് ലിവിം​ഗ് ടു​ഗദർ പങ്കാളിയുടെ മർദ്ദനം സഹിക്കവയ്യാതെയെന്ന് റിപ്പോർട്ട്. പത്തനംതിട്ട കോന്നി സ്വദേശി ചന്ദ്രിക (44) ഈ മാസം 27നാണ് കുന്നത്തൂരിലെ വീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ജീവിത പങ്കാളിയായ…

എസ് ടി യു നേതാവ് വേളാട്ട് അഹമ്മദ് മാസ്റ്റർ അന്തരിച്ചു

വേളാട്ട് അഹമ്മദ് മാസ്റ്റർ (72 )അന്തരിച്ചു STU കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്ലിം ലീഗ് കൊടുവള്ളി നിയജക മണ്ഡലം വൈസ് പ്രസിഡണ്ട്,പറമ്പത്ത്കാവ് ജുമാ മസ്ജിദ് കമ്മറ്റി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്നു

ട്രാൻസ്‌ഫോർമറിന് തീപിടിച്ചു; കേബിളുകൾ കത്തി വൈദ്യുതി ബന്ധം തകരാറിലായി; കൊച്ചിയിൽ ഗതാഗത കുരുക്ക്

കൊച്ചി: കൊച്ചി നഗരത്തിലെ പാലാരിവട്ടത്ത് ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. കേബിളുകൾ കത്തിയതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. ഫയർ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.കലൂർ മുതൽ പാലാരിവട്ടം വരെയുള്ള ഭാഗത്ത് ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം; യുവതി ഉൾപ്പെടെ നാലുപേർ അറ​സ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് യുവതി അടക്കം നാലുപേർ പിടിയിലായി. സുൽത്താൻ ബത്തേരി ചീരാൽ കരുണാലയത്തിൽ ബിന്ദു(42), മലപ്പുറം താനൂർ മണ്ടപ്പാട്ട് ഷാജി (44), പുതിയങ്ങാടി പുത്തൂർ ചന്ദനത്തിൽ കാർത്തിക് (30), പെരുവയൽ കോയങ്ങോട്ടുമ്മൽ റാസിക്(29) എന്നിവരാണ്…

error: Content is protected !!