കോഴിക്കോട്: ഏഴുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയതിന്റെ നടുക്കം മാറാതെ നാട്. കോഴിക്കോട് വട്ടോളി മണിയൂർ താഴെ സ്വദേശി വിസ്മയയും പെൺകുഞ്ഞുമാണ് മരിച്ചത്. പുതുവർഷപുലരിയിലാണ് ദാരുണ സംഭവം.വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമികവിവരം. നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്.മൃതദേഹങ്ങൾ കുറ്റ്യാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സൂചന.