കോഴിക്കോട് :നരിക്കുനി ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ട് പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കി സി.കെ സലീം,ജനപ്രതിനികളേയും ഉദ്യോഗസ്ഥരേയും ഒരു കുടകീഴിൽ ഒരുമിപ്പിച്ചു നിർത്തിയും ജനങ്ങളോടൊപ്പം സാധാരണക്കാരേയും പാവപ്പെട്ടവരേയും ദുരിതമനുഭവിക്കുന്നവരേയും ചേർത്ത് പിടിച്ച് നരിക്കുനി ഗ്രാമപഞ്ചായത്ത് ജനകീയ ഭരണത്തിന് രണ്ടു വയസ്സ് പൂർത്തിയായി, നേതൃ പദവിയിൽ രണ്ട് വർഷം പൂർത്തിയാക്കി നരിക്കുനി ഗ്രാമ പഞ്ചായത്തിന് അഭിമാനമാവുയാണ് പ്രസിഡണ്ട് സി.കെ. സലീം, രണ്ട് വർഷം എല്ലാ വിഷയങ്ങളും മാറ്റിവെച്ച് മുഴുവൻ സമയവും ജനങ്ങളോടൊപ്പം അവരെ ചേർത്ത് പിടിച്ച് ഒരു ഭരണാധികാരി എങ്ങനെയാവണം എന്ന് മാതൃക കാണിച്ച് തന്ന പ്രസിഡണ്ടിന് മൂന്ന് സൗഭാഗ്യങ്ങളാണ് ഡിസംബർ 31 ന് വന്നുചേർന്നത്,. പ്രസിഡണ്ട് പദവി ഏറ്റെടുത്ത ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനവും , അതുപോലെ വർഷാവസാനവും പുതുവർഷം ആരംഭവുംഈ മൂന്ന് അവസരങ്ങളും ഒത്ത് ചേർന്ന മുഹൂർത്തിലാണ്,ഈ കാലമത്രയും ഒരു ഭരണാധികാരിക്കും സാധിക്കാത്ത ചരിത്ര നിമിഷമാണ് പ്രസിഡണ്ടിലൂടെ നരിക്കുനിക്ക് ലഭിച്ചത്, പുതുവത്സര ദിനമായ ഇന്ന് പ്രസിഡണ്ടും മെമ്പർ സുനിൽകുമാറും സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഉമ്മുസൽമയും എസ്.സി കോളനി സന്ദർശിച്ചാണ് 2023ൽ തുടക്കം കുറിച്ചത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!