കൊച്ചി: കൊച്ചി നഗരത്തിലെ പാലാരിവട്ടത്ത് ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. കേബിളുകൾ കത്തിയതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. ഫയർ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.കലൂർ മുതൽ പാലാരിവട്ടം വരെയുള്ള ഭാഗത്ത് ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.