കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് യുവതി അടക്കം നാലുപേർ പിടിയിലായി. സുൽത്താൻ ബത്തേരി ചീരാൽ കരുണാലയത്തിൽ ബിന്ദു(42), മലപ്പുറം താനൂർ മണ്ടപ്പാട്ട് ഷാജി (44), പുതിയങ്ങാടി പുത്തൂർ ചന്ദനത്തിൽ കാർത്തിക് (30), പെരുവയൽ കോയങ്ങോട്ടുമ്മൽ റാസിക്(29) എന്നിവരാണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്.മായനാട് മുണ്ടിക്കൽതാഴം ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കുടുംബക്കാർ ഒരുമിച്ച് ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുത്തതാണെന്നാണ് ഇവർ സമീപവാസികളോട് പറഞ്ഞിരുന്നത്. കോവൂർ സ്വദേശിയായ അപ്പാർട്ട്മെന്റ് ഉടമ, കാപ്പാ കേസ് പ്രതിയായ പെരിങ്ങളം സ്വദേശി എന്നിവരാണ് സംഘത്തിന്റെ പ്രധാനകണ്ണികളെന്ന് പൊലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!