മലപ്പുറം: വാഹനാപകടത്തിൽ പെട്ട് യുകെജി വിദ്യാർഥിനി മരിച്ചു. തവനൂർ അങ്ങാടി സ്വദേശി വെള്ളച്ചാലിൽ മുഹമ്മദലി – മുബീന ദമ്പതിമാരുടെ മകൾ ഫാത്തിമ സഹ്റ (6) ആണ് മരിച്ചത്. മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ചാണ് അപകടം.എടപ്പാൾ ദാറുൽ ഹിദായ സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. ഇതേ സ്കൂളിൽ യു.പി വിഭാഗം അധ്യാപികയാണ് മാതാവ് പെരിന്തൽമണ്ണ വേങ്ങൂർ സ്വദേശിനിയായ മുബീന. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ കാറിടിക്കുകയായിരുന്നു.ചൊവാഴ്ച വൈകീട്ട് 3.30 ഓടെ മലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിന് സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ മുബീനയെയും കുഞ്ഞിനെയും എം.ഇ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫാത്തിമ സഹ്റയുടെ മൃതദേഹം തവനൂർ ജുമാമസ്ജിദിൽ ഖബറടക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!