യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട: യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. മുളമ്പുഴ മാലേത്ത് ശ്രീകാന്തിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഒക്‌ടോബർ 30നാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദുരൂഹതകളൊന്നും…

ഏഴാംക്ലാസുകാരിയുടെ ബന്ദി നാടകം; സ്കൂളിൽ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും പ്രതിഷേധം

പാലക്കാട്: പാലക്കാട് അലനല്ലൂർ ജിവിഎച്ച്എസ്എസിൽ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവത്തെ തുടർന്നാണ് നാട്ടുകാർ സ്കൂളിലേക്ക് പ്രതിഷേധവുമായെത്തിയത്. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകൾ ബന്ധിച്ച നിലയിൽ സ്‌കൂളിന്റെ മൂന്നാം നിലയിൽ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥിനി തന്നെ സ്വയം ഒളിച്ചിരുന്നതാണെന്ന് പൊലീസിന്…

റെയിൽവേ ട്രാക്കിൽ മലയാളി ദന്ത ഡോക്ടർ മരിച്ച നിലയിൽ; കൃഷ്ണമൂർത്തിയെ കാണാതായത് കേസെടുത്തതിന് പിന്നാലെ

കാസർകോട്: മലയാളി ദന്ത ഡോക്ടർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. കാസർകോട് ബദിയടുക്ക സ്വദേശി എസ്.കൃഷ്ണമൂർത്തിയെ ആണ് വ്യാഴാഴ്ച വെകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ കുന്താപുരത്താണ് സംഭവം.ബദിയടുക്കയിൽ ദന്ത ക്ലിനിക് നടത്തുകയായിരുന്നു കൃഷ്ണമൂർത്തി. ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന്…

ആലപ്പുഴയിൽ എംഡിഎംഎയുമായി 19 വയസുകാരിയുൾപ്പെടെ മൂന്നുപേർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടില്‍ ആൽബിൻ(21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ(20)എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 11 ഗ്രാം എംഡിഎംഎ പിടികൂടി.ഇവർ സഞ്ചരിച്ച കാറും…

കമലേശ്വരത്ത് യുവാവിന് വെട്ടേറ്റു; 2 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിന് വെട്ടേറ്റു. കമലേശ്വരം ഹയർ സെക്കന്‍ററി സ്കൂളിലിന് മുന്നില്‍ വെച്ച് അഫ്‍സലെന്ന യുവാവിനാണ് വെട്ടേറ്റത്. യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പക്കുന്ന സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നു.അഫ്സലിനെ ആക്രമിച്ച രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൂര്യ, സുധീഷ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മറ്റൊരു…

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പത്തുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയാക്കി

തൊടുപുഴ: ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് പത്തുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയാക്കി.രോഗബാധിത മേഖലയിൽ പന്നി കശാപ്പും വിൽപ്പനയും നിരോധിച്ചു. രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും. കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ്…

പാലക്കാട് വിദ്യാർത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ

പാലക്കാട്: വിദ്യാർത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ. പാലക്കാട് ആണ് സംഭവം. വൈകുന്നേരം മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. രണ്ടു പേർ ചേർന്നാണ് കെട്ടിയിട്ടതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. അലനല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന്റെ…

സ്വർണം കടത്താൻ ശ്രമിച്ചത് വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച്; കരിപ്പൂരിൽ യുവതി പിടിയിലായത് ഇങ്ങനെ..

കോഴിക്കോട്: സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിൽ. ദുബൈയിൽ നിന്ന് എത്തിയ നിലമ്പൂർ സ്വദേശിയാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലാവുകയായിരുന്നു.ധരിച്ച വസ്ത്രത്തിൽ സ്വർണമിശ്രിതം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 939 ഗ്രാം സ്വാർണമാണ് വസ്ത്രത്തിൽ…

സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്കേറ്റു. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ളോക്കിലെ കാപ്പാ തടവുകാരാണ് ഇന്നലെ ഏറ്റുമുട്ടിയത്. തൃശൂർ മണക്കുളങ്ങര ഷഫീഖ്, അങ്കമാലി പാടിയത്ത് സജേഷ് എന്ന ഊത്തപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്.മുടിവെട്ടുന്നതിലെ തർക്കമാണ്…

മാലദ്വീപിൽ വൻ തീപിടുത്തം; ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ പത്ത് പേർക്ക് ദാരുണാന്ത്യം

മാലി: മാലദ്വീപിൽ തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനു തീപിടിച്ച് ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് സംഭവം. തീപിടിച്ച കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി മാലദ്വീപ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ…

error: Content is protected !!