കോഴിക്കോട്: സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിൽ. ദുബൈയിൽ നിന്ന് എത്തിയ നിലമ്പൂർ സ്വദേശിയാണ്
പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലാവുകയായിരുന്നു.ധരിച്ച വസ്ത്രത്തിൽ സ്വർണമിശ്രിതം ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 939 ഗ്രാം സ്വാർണമാണ് വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ചത്. സ്വർണമടങ്ങിയ വസ്ത്രത്തിന് 2 കിലോയിലധികം തൂക്കമുണ്ടായിരുന്നു. ഇതിൽ നിന്ന് 939 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 29 ഗ്രാം തൂക്കം വരുന്ന മോതിരവും കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.