പാലക്കാട്: വിദ്യാർത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ. പാലക്കാട് ആണ് സംഭവം. വൈകുന്നേരം മുതൽ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. രണ്ടു പേർ ചേർന്നാണ് കെട്ടിയിട്ടതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. അലനല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന്റെ മൂന്നാം നിലയിൽ കൈകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു.