തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിന് വെട്ടേറ്റു. കമലേശ്വരം ഹയർ സെക്കന്‍ററി സ്കൂളിലിന് മുന്നില്‍ വെച്ച് അഫ്‍സലെന്ന യുവാവിനാണ് വെട്ടേറ്റത്. യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പക്കുന്ന സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നു.അഫ്സലിനെ ആക്രമിച്ച രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൂര്യ, സുധീഷ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മറ്റൊരു പ്രതിയായ അശ്വന്‍റെ സഹോദരന്‍റെ വാഹനാപകടവുമായുള്ള വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അശ്വിൻ ഉൾപ്പെട ആറ് പ്രതികളെ പിടികൂടാനുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!