പത്തനംതിട്ട: യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. മുളമ്പുഴ മാലേത്ത് ശ്രീകാന്തിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഒക്‌ടോബർ 30നാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദുരൂഹതകളൊന്നും ഉണ്ടായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മരിക്കുന്നതിന് മുമ്പ് യുവതി ശ്രീകാന്തുമായി ഏറെ നേരം ഫോണിൽ സംസാരിച്ചതായി കണ്ടെത്തി.ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.