ടോറസ് ലോറിയുടെ അടിയില്‍പെട്ട് യുവതി മരിച്ചു
മലപ്പുറം: എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിൽ വാഹനാപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം .ഏലിയാപ്രക്കുന്ന് സ്വദേശിയായ സജീഷിന്റെ ഭാര്യ രജിത (32) ആണ് മരണപ്പെട്ടത്. ലോറിയും സ്കൂട്ടിയും ആണ് അപകടത്തിൽ പെട്ടത്.ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിക്കുന്നത്. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും…
എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി; ചിലരുടെ പ്രവർത്തികൾ കാരണം സേനയ്ക്കാകെ തലകുനിക്കേണ്ടിവരുന്നു; കളങ്കമുണ്ടാക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലരുടെ പ്രവർത്തികൾ കാരണം സേനയ്ക്കാകെ തലകുനിക്കേണ്ടിവരുന്നു. ഇത്തരത്തിൽ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും വേണ്ട. ഇത്തരക്കാരെ…
മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു, ഒരാള്‍ കുടുങ്ങി
മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോപോയിന്റിലുമാണ് ഉരുൾപൊട്ടിയത്. കുണ്ടളയിൽ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞുവീണു; ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി അഭ്യൂഹം.ഫയർഫോഴ്സും പൊലീസും സ്ഥലത്തേക്ക് തിരിച്ചു. മാട്ടുപ്പെട്ടി റോഡിൽ വൻഗതാഗത കുരുക്ക് രൂപപ്പെട്ടു. മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ തുടരുകയാണ്.
കുടുംബവഴക്കിനെ തുടർന്ന് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി മമ്പാടന്‍ മൊയ്തീന്റെ മകള്‍ അഷ്‌ന ഷെറിന്‍ ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്‌ന ഷെറിനെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍…
പോക്കറ്റിലെ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ; സംശയം തോന്നിയ യുവതി പോലീസിനെ അറിയിച്ചതോടെ കുടുങ്ങിയത് സ്കാനിംഗ് സെന്ററിലെ റേഡിയോഗ്രാഫർ; അൻജിത്തിന്റെ ഫോണിൽ കണ്ടെത്തിയത് ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌നത; പ്രതിയുടെ മൊബൈൽ ഫോൺ കണ്ട് ഞെട്ടി പൊലീസും
അടൂർ: സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ ആളത്ര ചില്ലറക്കാരനല്ല. ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌നതയാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. കടയ്ക്കൽ ചിതറ മാത്തറ നിധീഷ് ഹൗസിൽ അനിരുദ്ധന്റെ മകൻ അൻജിത്ത് ആണ് പോലീസ് പിടിയിലായത്.എംആർഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം…
ഓർഡിനൻസ് രാജ്ഭവനിലെത്തി; ഗവർണർ ഡൽഹിക്ക് തിരിച്ചു; സർക്കാർ – ഗവർണർ പോര് പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാജ്‍ഭവനിലെത്തി. ഓർഡിനൻസിൽ ഗവർണറുടെ നിലപാട് നിർണ്ണായകമാണ്. ഓർഡിനൻസ് ഗവർണർക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചതിനെ തുടർന്നാണ് നടപടി.ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഓർഡിനൻസ്…
പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയത് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ; ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചും ഉദ്യോഗസ്ഥന്റെ ക്രൂരത; ഗ്രേഡ് എഎസ്ഐക്ക് സസ്‍പെന്‍ഷന്‍
വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പൊലീസിന് എതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തിലെ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. ഡിഐജി രാഹുൽ ആര്‍ നായർ…
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്കും സാധ്യത. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ…
ചുരിദാറിന്റെ ടോപ്പ് കടിച്ചു കീറി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർക്കു നേരെ തെരുവുനായ ആക്രമണം
കോഴിക്കോട്: മെഡിക്കൽ കോളജിൽ ഡോക്ടർക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഭാഗ്യം കൊണ്ട് മാത്രമാണ് ഡോക്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അനാട്ടമി വിഭാഗത്തിലെ അസി. പ്രഫസറെയാണ് നായ ആക്രമിച്ചത്. ചുരിദാറിന്റെ ടോപ്പ് നായ കടിച്ചു കീറി. ഡോക്ടർ ബഹളം വച്ചതിനെ തുടർന്ന് മറ്റുള്ളവർ ഓടിയെത്തി…
പ്രണയ വിരുദ്ധ ക്ലാസെടുത്തത് പ്രകോപനമായി; മദ്രസ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചത് പള്ളിയിൽ നിന്നും വിളിച്ചിറക്കി; തിരൂരിൽ മൂന്ന് പേർ പിടിയിലാകുമ്പോൾ
മലപ്പുറം: പ്രണയ വിരുദ്ധ ക്ലാസെടുത്ത മദ്രസ അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ. മലപ്പുറം തിരൂരാണ് സംഭവം. മംഗലം മുട്ടനൂർ കുന്നത്ത് മുഹമ്മദ് ഷാമിൽ, മംഗലം കാവഞ്ചേരി മാത്തൂർ വീട്ടിൽ മുഹമ്മദ് ഷാമിൽ, കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീൻ എന്നിവരെയാണ് തിരൂർ ജിജോയുടെ നേതൃത്വത്തിലുള്ള…