മലപ്പുറം: എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിൽ വാഹനാപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം .ഏലിയാപ്രക്കുന്ന് സ്വദേശിയായ സജീഷിന്റെ ഭാര്യ രജിത (32) ആണ് മരണപ്പെട്ടത്. ലോറിയും സ്കൂട്ടിയും ആണ് അപകടത്തിൽ പെട്ടത്.ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിക്കുന്നത്. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.