തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലരുടെ പ്രവർത്തികൾ കാരണം സേനയ്ക്കാകെ തലകുനിക്കേണ്ടിവരുന്നു. ഇത്തരത്തിൽ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും വേണ്ട. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കും. ഒന്നരവർഷം വരെ ദൃശ്യങ്ങൾ സൂക്ഷിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാവുന്ന രീതിയിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.