പ്ലസ്‍വൺ വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷൻ അധ്യാപകന്‍റെ മര്‍ദ്ദനം; പതിനാറുകാരിയുടെ കരണത്തടിച്ചത് ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ട് വന്നതിന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്‍വൺ വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷൻ അധ്യാപകന്‍റെ മര്‍ദ്ദനം. ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ട് വന്നതിന് പതിനാറുകാരിയുടെ കരണത്തടിച്ചു. സംഭവത്തിൽ തമലം സ്വദേശി കാർത്തികയ്ക്ക് പരിക്കേറ്റു. ബോധരഹിതയായ വിദ്യാര്‍ത്ഥിനിയെ സഹപാഠികളുടെ മാതാപിതാക്കളും പൊലീസും എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.ഗൈഡ് ലൈൻ ട്യൂഷൻ സെന്‍ററിലെ അധ്യാപകൻ…

ട്രെയിനിലെ ശുചിമുറിയിൽ കഴുത്തറുത്ത് യുവാവിന്റെ ആത്മഹത്യാശ്രമം

പാലക്കാട്: ട്രെയിനിലെ ശുചിമുറിയിൽ കഴുത്തറുത്ത് യുവാവിന്റെ ആത്മഹത്യാശ്രമം. ചെന്നൈ – മംഗലാപുരം ട്രെയിനിൽ പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിലാണ് സംഭവം. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്‍. പ്രവീണാണ് ട്രെയിൻ യാത്രയ്ക്കിടെ ജീവനൊടുക്കാൻ ശ്രമിച്ചത്.ട്രെയിനിലെ ശുചിമുറിയിൽ വച്ചാണ് പ്രവീണ്‍ കഴുത്ത് അറുത്തത്. ഗുരുതരമായി പരിക്കേറ്റ…

മരണ വാർത്ത

കുരുവട്ടൂർ : വാണിയേരി അബ്ദുളള ഹാജി (89 വയസ്സ്) മരണപ്പെട്ടു. മയ്യത്ത് ന നിസ്കാരം നാളെ രാവിലെ 8:30 ന് വാണിയേരി താഴം ജുമ മസ്ജിദിൽ . ഭാര്യ: സൈനബ, കൈതവളപ്പിൽ മക്കൾ: കുഞ്ഞീബി, മുഹമ്മദ് കോയ (ജലാലിയ ട്രാവൽസ് ),…

‘കാറ്റ് പോയാൽ പിന്നെ കളികാണാൻ പറ്റൂല ‘; ഫുട്ബോള്‍ ആരാധകർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: ഫുട്ബോള്‍ ആരാധകർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. അലങ്കാരങ്ങളിൽ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കണം. വൈദ്യുതി ലൈനിനോട് ചേർന്ന് ഇത്തരത്തിൽ കൊടിതോരണങ്ങൾ കെട്ടുന്നത് എത്രത്തോളം അപകടമാണെന്ന് പറയേണ്ടതില്ലല്ലോ. ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് വൈദ്യുതി ബോര്‍ഡിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ…

കുരുവട്ടുർ ചമക്കുയിഴിൽ പരേതനായ അഹമ്മദ് കോയ ഹാജിയുടെ ഭാര്യ ഫാത്തിമ (80) മരണപ്പെട്ടു,

കുരുവട്ടുർ ചമക്കുയിഴിൽ പരേതനായ അഹമ്മദ് കോയ ഹാജിയുടെ ഭാര്യ ഫാത്തിമ (80) മരണപ്പെട്ടു,മക്കൾ:അബ്ദുമനാഫ് സി കെ (Empire ഗോൾഡ് കമ്മത്ത് ലൈൻ), അബ്ദുന്നാസർ (കമ്മത്ത് ഗോൾഡ്), സുബൈദ, ഷരീഫ, സാജിത, റംലത്ത്, സമീറ (മെമ്പർ കുന്നമംഗലം ഗ്രാമ പഞ്ചായത്ത്).മരുമക്കൾ: അമ്മത് കോയ…

ഡൽഹിയിൽ ഭൂചലനം; ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടി

ന്യൂഡൽഹി : ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. ഏകദേശം 60 സെക്കൻഡ് ആണ് ഭൂചലനം നീണ്ടു നിന്നത്. ഭൂചലനം ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി പേർ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി.രാത്രി 7:57 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.4…

അപേക്ഷ ഫോറങ്ങളിൽ ഇനി ‘ഭാര്യ’ ഇല്ല, പകരം ‘പങ്കാളി’; അപേക്ഷകൾ ​ജെൻഡർ ന്യൂട്രലാക്കാൻ സർക്കാർ; സർക്കുലറിൽ പറയുന്നത് ഇങ്ങനെ..

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലേക്കുള്ള അപേക്ഷകൾ ​ജെൻഡർ ന്യൂട്രലാക്കാൻ നീക്കവുമായി സർക്കാർ. ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. ​അപേക്ഷ ഫോറങ്ങളിൽ ‘ഭാര്യ’ എന്ന പ്രയോഗം മാറ്റി ഇനി മുതൽ ‘പങ്കാളി’ എന്നുപയോഗിക്കണമെന്നാണ്​ വകുപ്പുകൾക്കുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിൻറെ സർക്കുലറിൽ നിഷ്കർഷിക്കുന്നത്​.ഒപ്പം അപേക്ഷഫോറങ്ങളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ…

മൂന്നാറിന് സമീപം പുതുക്കുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സംഭവത്തിൽ കാണാതായ വാഹനം കണ്ടെത്തി:പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ അവസാനിപ്പിച്ചു

മൂന്നാർ: കുണ്ടളയ്ക്ക് സമീപം പുതുക്കുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സംഭവത്തിൽ കാണാതായ വാഹനം കണ്ടെത്തി. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കപ്പെടുന്ന ആളെ കണ്ടെത്താനായില്ല.പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ തുടരും. അതേസമയം മൂന്നാർ വട്ടവട റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു.…

ആലപ്പുഴ കരുവാറ്റയിലും പക്ഷിപ്പനി; 8000 താറാവുകൾക്ക് രോ​ഗബാധയെന്ന് സംശയം

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കരുവാറ്റയിലാണ് രോ​ഗം കണ്ടെത്തിയത്. നേരത്തെ ഹരിപ്പാട് വഴുതാനത്തും ചെറുതനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 8000 താറാവുകൾക്കാണ് പക്ഷിപ്പനി സംശയിക്കുന്നത്.തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ പരിശോധിച്ചപ്പോൾ സൂചന ലഭിച്ചിരുന്നു. പിന്നാലെ ഭോപ്പാലിലെ കേന്ദ്ര ലാബിൽ അയച്ചു…

കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; കോട്ടയത്ത് 14 വയസുകാരന് ദാരുണാന്ത്യം

കോട്ടയം : കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് 14 വയസുകാരന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് (14) ആണ് മരിച്ചത്. വൈകിട്ട് 3.45 നായിരുന്നു സംഭവം.കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക്…

error: Content is protected !!