മൂന്നാർ: കുണ്ടളയ്ക്ക് സമീപം പുതുക്കുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സംഭവത്തിൽ കാണാതായ വാഹനം കണ്ടെത്തി. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കപ്പെടുന്ന ആളെ കണ്ടെത്താനായില്ല.പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ തുടരും. അതേസമയം മൂന്നാർ വട്ടവട റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കോഴിക്കോട് വടകരയിൽ നിന്നുള്ള വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. നിർത്തിയിട്ടിരുന്ന വാഹനം മണ്ണിടിഞ്ഞ് എത്തിയതോടെ താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഒരാൾ വാഹനത്തിൽ കുടുങ്ങിയിരിക്കുന്നതായി സംശയമുണ്ട്. 11 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നേരത്തെയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശമാണിത്.