തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലേക്കുള്ള അപേക്ഷകൾ ​ജെൻഡർ ന്യൂട്രലാക്കാൻ നീക്കവുമായി സർക്കാർ. ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. ​അപേക്ഷ ഫോറങ്ങളിൽ ‘ഭാര്യ’ എന്ന പ്രയോഗം മാറ്റി ഇനി മുതൽ ‘പങ്കാളി’ എന്നുപയോഗിക്കണമെന്നാണ്​ വകുപ്പുകൾക്കുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിൻറെ സർക്കുലറിൽ നിഷ്കർഷിക്കുന്നത്​.ഒപ്പം അപേക്ഷഫോറങ്ങളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഒരു രക്ഷാകർത്താവിൻറെ മാത്രമായും രണ്ട്​ രക്ഷിതാക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഓപ്​ഷൻ അനുവദിക്കണം.അവൻ/ അവൻറെ എന്ന്​ മാത്രം ഉപയോഗിക്കുന്നതിന്​ പകരം അവൻ/അവൾ, അവൻറെ /അവളുടെ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ ഫോറങ്ങൾ എന്നിവ പരിഷ്കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ്​ നിർദേശിക്കുന്നു. ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സർക്കുലറിലുണ്ട്​.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!