കാസർകോട്: മലയാളി ദന്ത ഡോക്ടർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. കാസർകോട് ബദിയടുക്ക സ്വദേശി എസ്.കൃഷ്ണമൂർത്തിയെ ആണ് വ്യാഴാഴ്ച വെകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ കുന്താപുരത്താണ് സംഭവം.ബദിയടുക്കയിൽ ദന്ത ക്ലിനിക് നടത്തുകയായിരുന്നു കൃഷ്ണമൂർത്തി. ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് തിങ്കളാഴ്ച കൃഷ്ണമൂർത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ നാട്ടുകാർ ക്ലിനിക്കിലേക്കു പ്രതിഷേധം നടത്തുകയും കൃഷ്ണമൂർത്തിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു.ഇതിനു പിന്നാലെ കൃഷ്ണമൂർത്തിയെ കാണാതായി. തുടർന്ന് ബുധനാഴ്ച കൃഷ്ണമൂർത്തിയുടെ ഭാര്യ ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് ബദിയടുക്ക പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.