മരിച്ചെന്ന് വരുത്തിത്തീർത്ത് നാടുവിട്ടയാളെ തപ്പിയെടുത്ത് തിരികെ കൊണ്ടുവന്ന് കേരള പോലീസ്
പാലക്കാട്: ഭാരതപ്പുഴയിൽ ചാടി മരിക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷം മരിച്ചുവെന്ന് കുടുംബത്തെയും മറ്റുള്ളവരെയും ധരിപ്പിച്ച ശേഷം നാടുവിട്ട ആളെ കേരള പോലീസ് കണ്ടെത്തി. ബെംഗളൂരു നിന്നുമാണ് അന്വേഷണ സംഘം ഇയാളെ കണ്ടെത്തിയത്. ഗുജറാത്തിൽ നിന്ന് ബിസിനസ് ആവശ്യത്തിനായി കേരളത്തിലെത്തുകയും ഷൊര്‍ണൂരിൽ…
നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്.ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.നാളെ വടക്കൻ കേരളത്തിൽ…
ബൈക്ക് തെന്നിവീണു; റോഡിലേക്ക് തെറിച്ചുവീണ മലയാളി യുവാവിന് ദാരുണാന്ത്യം
ബംഗളൂരു: ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീണ് അപകടം. മലയാളി യുവാവിന് ദാരുണാന്ത്യം. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ 29 കാരനായ സി.ജി അഖിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. എസ്ബിഐ കോൾസെന്ററിലെ ജീവനക്കാരനായിരുന്ന അഖിലും ഭാര്യ സുമയും…
ബസ് ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ സ്കൂൾ ബസിൽ നിന്നും ഇറക്കി വിട്ടു; സംഭവം, മലപ്പുറം ചേലേമ്പ്ര സ്കൂളിൽ
മലപ്പുറം: മലപ്പുറം ചേലേമ്പ്ര സ്കൂളിലെ വിദ്യാർഥിയെ സ്കൂൾ ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ബസ് ഫീസ് അടയ്ക്കാൻ വൈകിയതിനെത്തുടർന്നായിരുന്നു സ്കൂളിലെ യുകെജി വിദ്യാർഥിയെ ബസിൽ കയറ്റാതെ പോയത്. പ്രധാനാധ്യാപികയുടെ നിർദേശ പ്രകാരമാണ് ഡ്രൈവർ അഞ്ച് വയസുകാരനെ വഴിയിൽ നിർത്തിയ ശേഷം…
ലൈസൻസ് അപേക്ഷകർ ശ്രദ്ധിക്കുക; കണ്ണട ഉപയോഗിക്കുന്നുണ്ടെങ്കിൽ ഫോട്ടോയിൽ നിർബന്ധമായും കണ്ണട വേണം
ഡ്രൈവിങ് ലൈസൻസിനായുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ, അപേക്ഷകന്റെ തിരിച്ചറിയലിന്റെ ഭാഗമായി കാഴ്ചശക്തി പരിഹരിക്കുന്നതിന് കണ്ണട ഉപയോഗിക്കുന്നവരുടെ ഫോട്ടോയിൽ അത് വ്യക്തമായി ഉണ്ടായിരിക്കണം. സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരും, വായന പോലുള്ള പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം കണ്ണട ഉപയോഗിക്കുന്നവരും, ലൈസൻസ് അപേക്ഷയ്‌ക്കൊപ്പം നൽകുന്ന പാസ്‌പോർട്ട് സൈസ്…
ഷാഫി പറമ്പിൽ എംപിയെ കളിയാക്കാനെന്ന് ആരോപണം; ‘തൊരപ്പൻ കൊച്ചുണ്ണി‘ പരസ്യം പിൻവലിച്ച് മിൽമ
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയോട് സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം പിൻവലിച്ച് മിൽമ. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കുപൊട്ടിയ സംഭവം വിവാദമായിരിക്കെയാണ് മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളുടെ ചിത്രവുമായി മിൽമ പരസ്യം പുറത്തിറക്കിയത്. മിൽമ മലബാർ മേഖലാ യൂണിയനാണ്…
ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവം; അബദ്ധം പറ്റിയെന്ന് ഡോക്ടർമാർ സമ്മതിച്ചതായി ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
തൃശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കൽ വീട്ടിൽ 49 കാരനായ ഇല്യാസ് മുഹമ്മദ് ആണ് ഹെർണിയ ശാസ്ത്രക്രിയക്കിടെ…
ഗണേശ് കുമാർ സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയത്’; വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കെബി ഗണേശ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടിയ ആളാണ് ഗണേശ് എന്നും, മന്ത്രി ആയി ഇരിക്കാൻ ഒരു യോഗ്യതയും അയാൾക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഹങ്കാരത്തിന് കയ്യും കാലും…
യുവതി അടിച്ചുമാറ്റിയത് 36 പവൻ സ്വർണാഭരണം; ഇരുപത്തിനാലുകാരി ഒടുവിൽ പിടിയിലായത് ഇങ്ങനെ…
കോഴിക്കോട്: സഹപാഠിയുടെ വീട്ടിൽ നിന്നും സ്വർണാഭാരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞ യുവതി പിടിയിൽ. ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടിൽ നിന്നും 36 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിലാണ് ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24)യെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു…
ഹിജാബ് വിവാദത്തിൽ വഴിത്തിരിവ്; മകൾക്ക് സ്കൂളിൽ തുടർന്നു പഠിക്കാൻ താത്പര്യമില്ലെന്ന് പിതാവ്
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി പെൺകുട്ടിയുടെ പിതാവ്. മകൾക്ക് സെന്റ് റീത്താസ് സ്‌കൂളിൽ തുടർന്നു പഠിക്കാൻ താത്പര്യമില്ലെന്ന് പിതാവ് അനസ് വ്യക്തമാക്കി. സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അനസ് പറയുന്നു. നേരത്തെ നടന്ന…