തൃശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കൽ വീട്ടിൽ 49 കാരനായ ഇല്യാസ് മുഹമ്മദ് ആണ് ഹെർണിയ ശാസ്ത്രക്രിയക്കിടെ മരണപ്പെട്ടത്. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലായിരുന്നു സംഭവം. മരിച്ച ഇല്ല്യാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് മെഡിക്കൽ കോളേജിൽ നടക്കും. സംഭവം അന്വേഷിക്കുന്നത് കുന്നംകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതും അന്വേഷണ പരിധിയിലുണ്ട്. അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞുവെന്നാണ് വിവരം. കൈയബദ്ധം സംഭവിച്ചുവെന്ന് ഡോക്ടർമാർ തന്നെ സമ്മതിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു