36 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു; ജില്ലയിൽ ഒരുദിവസം നടത്തിയ ഏറ്റവും വലിയ പന്നിവേട്ട, കുഴിച്ചുമൂടി

മലപ്പുറം: ജില്ലയിൽ ഒരു ദിവസം നടത്തിയ ഏറ്റവും വലിയ കാട്ടുപന്നി വേട്ടയാണ് കഴിഞ്ഞ ദിവസം കാളികാവിൽ നടന്നത്. കൃഷിയിടത്തിൽ ഇറങ്ങിയ 36 കാട്ടുപന്നികളെ ആണ് വെടിവെച്ച് കൊന്നത്. കാളികാവ് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി ഇറങ്ങിയ കാട്ടുപന്നികൾ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി…

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോ​ഗി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ സംഘർഷം

തൃശൂർ: കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോ​ഗി മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ സംഘർഷം. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കൽ വീട്ടിൽ 49 കാരനായ ഇല്യാസ് മുഹമ്മദ് ആണ് മരിച്ചത്. ഗുരുവായൂർ റോഡിലെ ഇറ്റിമാണി ആശുപത്രിയിലാണ് സംഭവം.ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണു…

ബെംഗളൂരുവിൽ 20-കാരിയായ ബി.ഫാം വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതിക്കായി അന്വേഷണം

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ 20 വയസ്സുള്ള ബി.ഫാം വിദ്യാർത്ഥിനിയെ യുവാവ് നടുറോഡിൽ ക്രൂരമായി കുത്തിക്കൊന്നു. ബെംഗളൂരുവിൽ മന്ത്രി മാളിന് സമീപമുള്ള റെയിൽവേ ട്രാക്കിന് അടുത്തുള്ള റോഡിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. യാമിനി പ്രിയ എന്ന വിദ്യാർത്ഥിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.റിപ്പോർട്ടുകൾ…

മെസ്സിയും കൂട്ടരും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന റിപ്പോർട്ടുമായി അർജ​ന്റീന മാധ്യമങ്ങൾ

ബ്വേനസ്ഐയ്റിസ്: ഫുട്ബാൾ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്തയുമായി അർജ​ന്റീന മാധ്യമങ്ങൾ. ലയണൽ മെസ്സിയും അർജന്‍റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് റിപ്പോർട്ട്. ലോകചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും നിരാശപ്പെടുത്തുന്ന വാർത്ത പുറത്തുവരുന്നത്.അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) വൃത്തങ്ങളെ ഉദ്ധരിച്ച് അർജന്‍റീനയിലെ…

സന്ദീപ് വാര്യർ ഉൾപ്പെടെ 58 ജനറൽ സെക്രട്ടറിമാരുമായി ജംബോ പട്ടിക, രാഷ്ട്രീയ കാര്യസമിതിയിൽ ആറുപേർ കൂടി

ന്യൂഡൽഹി: കോൺഗ്രസ്സ് നേതൃത്വത്തിന്റെ ദീർഘനാളത്തെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം കെപിസിസി പുനഃസംഘടനയുടെ പൂർണ്ണമായ പട്ടിക എഐസിസി നേതൃത്വം പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ എന്നിവരടങ്ങുന്ന ഒരു വലിയ ‘ജംബോ’ സമിതിയാണ് നിലവിൽ വന്നിരിക്കുന്നത്.സംഘടനയുടെ നയപരമായ തീരുമാനങ്ങളെടുക്കുന്ന ഏറ്റവും…

ഗുരുവായൂർ പുതിയ സമയക്രമീകരണം; തുലാം ഒന്നു മുതൽ ദർശനസമയം കൂട്ടി

തൃശൂർ: ഭക്തരുടെ ക്രമാതീതമായ തിരക്കുമൂലം ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം കൂട്ടി. പുതിയ സമയക്രമീകരണം തുലാം ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായാണ് ദേവസ്വം ഭരണസമിതി ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…

കണ്ടെത്തിയത് മദ്യക്കുപ്പികളൊന്നും അല്ലല്ലോ? ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ കെഎസ്ആർടിസിയോട് ഹൈക്കോടതി

കൊച്ചി: ഇത്തരം നിസ്സാരമായ കാര്യത്തിന് സ്ഥലംമാറ്റത്തി​ന്റെ ആവശ്യമുണ്ടോ എന്ന് കെഎസ്ആർടിസിയോട് ഹൈക്കോടതി. വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ നടപടിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ബസിന്റെ മുൻവശത്ത് നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളൊന്നും അല്ലല്ലോയെന്നും അച്ചടക്ക വിഷയങ്ങളിൽ എപ്പോഴും സ്ഥലം മാറ്റമാണോ നടപടിയെന്നും എന്നും കോടതി…

കൂണ്‍ പാകം ചെയ്ത് കഴിച്ചു, തിരുവനന്തപുരം അമ്പൂരില്‍ ആറ് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം; മൂന്ന് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അമ്പൂരി സെറ്റിൽമെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ…

യാത്രക്കാർക്ക് മുന്നറിയിപ്പുമായി റെയിൽവേ; ഇക്കാര്യങ്ങൾ അറിഞ്ഞ് വേണം യാത്ര ചെയ്യാൻ…

തിരുവനന്തപുരം: സ്വർണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിലെ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്നും, യാത്രയിൽ സ്വർണം ധരിക്കരുതെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം.ഇതിനായി പോസ്റ്ററും ബോധവൽക്കരണ വീഡിയോകളും റെയിൽവേ ഇറക്കി.സ്വർണം മാത്രമല്ല, അതുപോലെ തോന്നുന്ന മുക്കുപണ്ടം ധരിച്ചാലും കള്ളന്മാർ നിങ്ങളെ…

14കാരൻ ജീവനൊടുക്കിയത് അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം

പാലക്കാട്: പാലക്കാട് 14കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബം. പല്ലൻചാത്തൂരിൽ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ (14) ആണ് മരണപ്പെട്ടത്. അധ്യാപികയുടെ മാനസിക പീഡനമാണ് കുട്ടി ആത്മഹത്യാ ചെയ്യാൻ കാരണമെന്നാണ് കുടുംബം…

error: Content is protected !!