പാലക്കാട്: പാലക്കാട് 14കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബം. പല്ലൻചാത്തൂരിൽ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ (14) ആണ് മരണപ്പെട്ടത്. അധ്യാപികയുടെ മാനസിക പീഡനമാണ് കുട്ടി ആത്മഹത്യാ ചെയ്യാൻ കാരണമെന്നാണ് കുടുംബം പറയുന്നത്. കുട്ടി ഏറെക്കാലമായി മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും കുടുംബം പറയുന്നു.ഇൻസ്റ്റഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന് ഭീഷണിപ്പെടുത്തി. കൂടാതെ ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം മാധ്യമങ്ങളൊട് പറഞ്ഞു. സംഭവം കുഴൽമന്ദം പൊലീസ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതേസമയം, സ്കൂൾ അധികൃതർ ആരോപണം നിഷേധിച്ചു. തങ്ങൾ കുട്ടിയെ ഒന്നും പറഞ്ഞിട്ടില്ലെന്നും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും അധ്യാപകർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!